UPDATES

സിനിമാ വാര്‍ത്തകള്‍

പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു; വിനോദ് ഖന്ന സുഖം പ്രാപിക്കുന്നു

ഉടന്‍ തന്നെ വിനോദ് ഖന്ന ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍

കടുത്ത നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബോളിവുഡ് താരവും ഗുരുദാസ്പൂര്‍ എംപിയുമായ വിനോദ് ഖന്നയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ ഖന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോടെ അദ്ദേഹം അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മാര്‍ച്ച് 31 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ പിതാവിനു കടുത്ത നിര്‍ജ്ജലീകരണമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹമിപ്പോള്‍ അതില്‍ നിന്നും മുക്തനായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നു പോകാമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായും വിനോദ് ഖന്നയുടെ മകനും നടനുമായ രാഹുല്‍ ഖന്ന പറഞ്ഞു.

അതേസമയം മുംബൈയിലെ സര്‍ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫൗണ്ടേഷന്‍ റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 70 കാരനായ വിനോദ് ഖന്നയ്ക്ക് കാന്‍സര്‍ ആണോ എന്ന കാര്യത്തില്‍ ബന്ധുക്കളോ ആശുപത്രിയധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖന്നയ്ക്ക് ബ്ലാഡര്‍ കാന്‍സര്‍ ആണെന്നു ശ്രുതി പരന്നിരുന്നു.

ആശുപത്രിയില്‍ നിന്നുള്ള ഖന്നയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തീര്‍ത്തും ശോഷിച്ച അവസ്ഥയിലായ ഖന്നയുടെ ചിത്രം അവിശ്വസനീയതോടെയാണ് ഇന്ത്യന്‍ സിനിമാലോകവും പ്രേക്ഷകസമൂഹവും കണ്ടത്. വലിയ ഞെട്ടലാണ് എല്ലായിടത്തു നിന്നും ഉണ്ടായത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരനായ വ്യക്തിയുടെ ഈ രൂപം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹത്തിന് ആവശ്യമാണെങ്കില്‍ അവയവദാനം നടത്താനും താന്‍ സന്നദ്ധനാണെന്നും ബോളിവുഡ് താരം ഇര്‍ഫാന്‍ പ്രതികരച്ചിരുന്നു.

ഇന്നലെ രാത്രി സല്‍മാന്‍ഖാന്‍ വിനോദ് ഖന്നയെ ആശുപത്രിയല്‍ എത്തി സന്ദര്‍ശിച്ചിരുന്നു. വാണ്ടഡ്, ദബാംഗ് എന്നീ ചിത്രങ്ങളില്‍ സല്‍മാന്റെ പിതാവിന്റെ വേഷത്തില്‍ വിനോദ് ഖന്ന അഭിനയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍