UPDATES

പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിനോദ് മേത്ത അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഔട്ട്‌ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററും മുതിര്‍ന്ന പ്രത്രപ്രവര്‍ത്തകനുമായ വിനോദ് മേത്ത അന്തരിച്ചു. 72 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1942 ല്‍ പശ്ചിമ പഞ്ചാബിലെ റാവല്‍പിണ്ടിയില്‍ ജനിച്ച വിനോദ് മേത്തയാണ് ഇന്ത്യ പോസ്റ്റ്, സണ്‍ഡേ ഒബ്‌സര്‍വര്‍, ദ ഇന്‍ഡിപെന്‍ഡന്റ്, പയനിയര്‍ എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കിയത്.  2012 ലാണ് അദ്ദേഹം ഔട്ട്‌ലുക്കിന്റെ ചീഫ് എഡിറ്റര്‍ തസ്തികയില്‍ നിന്ന് വിരമിക്കുന്നത്. 1974 ല്‍ ആണ് വിനോദ് മേത്ത തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്.തുടക്കതില്‍ പ്രവര്‍ത്തിച്ചത് പുരുഷന്മാരുടെ മാസികയായ ഡബോണെയറില്‍ ആയിരുന്നു. മീന കുമാരി, സഞ്ജയ് ഗാന്ധി എന്നിവരുടെ ജീവചരിത്രം അദ്ദേഹം രചിച്ചിട്ടുണ്ട്. ലക്‌നൗ ബോയ് എന്ന പുസ്തകം വിനോദ് മേത്തയുടെ സ്മരണകളുടെ സമാഹാരമാണ്. ബോംബെ എ പ്രൈവറ്റ് വ്യൂ, ദി സഞ്ചയ് സ്റ്റോറി, മീനാകുമാരി, മിസ്റ്റര്‍ എഡിറ്റര്‍, ഹൗ ക്ലോസ് ആര്‍ യു ടു ദ പി എം എന്നിവയാണ് പ്രധാനകൃതികള്‍. പത്രപ്രവര്‍ത്തകയായ സുമിത പോളാണ് പത്‌നി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍