UPDATES

കോടതിയുടെ വിമര്‍ശനം: വിന്‍സണ്‍ എം പോള്‍ സ്ഥാനം ഒഴിഞ്ഞു

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന വിന്‍സണ്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നു. അന്വേഷണം നിയമാനുസൃതം ആയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അവധിക്ക് അപേക്ഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഇരുന്നിട്ട് ഇനി വിജിലന്‍സിന്റെ സല്‍പേരിന് കളങ്കം ഉണ്ടാക്കേണ്ട. കുറ്റബോധം കൊണ്ടല്ല ഒഴിയുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍