UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡ്രൈവറുടെ മൊഴി; അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറുടെയും മകളുടെയും മരണത്തിന് കാരണമായ അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ബാല ഭാസ്‌കര്‍ വാഹനം ഓടിക്കുന്ന സമയത്ത് ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍ സീറ്റിലായിരുന്നു. പിന്നിലെ സീറ്റില്‍ താൻ ഒറ്റയ്ക്കും. തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനുശേഷം ബാല ഭാസ്‌കറുമാണ് വാഹനം ഓടിച്ചിരുന്നത്. അർജുൻ പറഞ്ഞു

കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നുവെന്നാണ് നേരത്തെ  ദൃഷക്‌സാക്ഷികളുടെയും പോലീസിന്റെയും കണ്ടെത്തല്‍

സെപ്റ്റംബര്‍ 25 ന് ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ജംഗ്ഷന് സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിണും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലബാസ്‌കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒക്‌ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി ആരോഗ്യനില വീണ്ടെടുത്തു വരുന്നു.അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം

‘പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി..’ ബാലഭാസ്‌കറിനെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍