UPDATES

വിപണി/സാമ്പത്തികം

500 കോടി ഡോളറിന്റെ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി പദ്ധതിക്ക് തുടക്കമാവുന്നു

20 ലക്ഷം കര്‍ഷര്‍ക്ക് നേട്ടവും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതിയാണിത്

500 കോടിയിലേറെ ഡോളറിന്റെ ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി പദ്ധതിക്ക് തുടക്കമാകുന്ന. 20 ലക്ഷം കര്‍ഷര്‍ക്ക് നേട്ടങ്ങളുണ്ടാവുകയും 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കകയും ചെയ്യുന്ന പദ്ധതിയാണിത്. മൂന്നുവര്‍ഷം കൊണ്ടു പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ-ഇന്ത്യ സാമ്പത്തിക ഫോറത്തില്‍ (യുഐഇഎഫ്) യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ സാലിഹ് വ്യക്തമാക്കി.

ഇന്ത്യയിലെ കൃഷിക്ക് അനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണ് 120 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പര്യാപ്തമാണ്. ഇതില്‍ 30% പാഴാകുകയാണ്. ശാസ്ത്രീയ ഭക്ഷ്യസംസ്‌കരണത്തില്‍ ഇന്ത്യയില്‍ യുഎഇ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇതിന് പരിഹാരമാകും. കൂടാതെ കാര്‍ഷിക മേഖല കൂടുതല്‍ സജീവമാകുകയും ചെയ്യും.

ഭക്ഷ്യ സംസ്‌കരണ പാര്‍ക്കുകള്‍, ബൃഹത്തായ കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങള്‍ യുഎഇക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനൊപ്പം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകുകയും ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും ഈ പദ്ധതി ഒരുപോലെ ഗുണകരമാകുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ അറബ് നിക്ഷേപക രാജ്യമാണ് യുഎഇ. ഇന്ത്യയിലുള്ള മൊത്തം അറബ് നിക്ഷേപത്തില്‍ 81.2 ശതമാനവും യുഎഇയുടേതാണ്. ഇന്ത്യയില്‍ 1,000 കോടി ഡോളറിന്റെ യുഎഇ നിക്ഷേപമാണുള്ളത്. ഇതില്‍ 500 കോടി ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്.

യുഎഇയുടെ വ്യാപാര പങ്കാളികളില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. കഴിഞ്ഞവര്‍ഷം 5300 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. ഇതില്‍ 3500 കോടി ഡോളര്‍ എണ്ണയിതര മേഖലയിലാണ്. ഇന്ത്യയുടെ വ്യാപാരപങ്കാളികളില്‍ യുഎഇക്ക് മൂന്നാം സ്ഥാനമാണുള്ളത്. ചൈനയും യുഎസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായതോടെ കൂടുതല്‍ മേഖലകളിലേക്കുള്ള സംയുക്ത പദ്ധതികളും തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ പ്രധാനമായും 6 മേഖലകളിലാണ് യുഎഇക്ക് നിലവില്‍ നിക്ഷേപമുള്ളത്. നിര്‍മാണം (16%), ഊര്‍ജം (14%), ഖനനം (10%), സേവന മേഖല (10%), കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ (5%) എന്നീ മേഖലകളിലാണ് യുഎഇക്ക് നിക്ഷേപമുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍