UPDATES

വിപണി/സാമ്പത്തികം

ഓർഡറുകള്‍ കുറഞ്ഞു; ഭീമൻ സൂപ്പർ ജമ്പോ A380 നിർമ്മാണം എയര്‍ബസ് നിർത്തുന്നു

ഓർഡറുകൾ പെട്ടെന്ന് പിൻവലിച്ചത് എയർബസിലെ 3500 ഓളം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തും

“അവസാനം ഞങ്ങൾക്ക് വേദനയോടെ തന്നെ ആ തീരുമാനം എടുക്കേണ്ടി വന്നു. 2021 ൽ പുറത്തിറക്കാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ ജമ്പോ A380 പാസഞ്ചർ ജെറ്റ് നിർമ്മാണം ഞങ്ങൾ നിർത്തിവെച്ചു,” യൂറോപ്പ്യൻ എയ്‌റോ സ്പേസ് ഗ്രൂപ്പ് എയർബസ് ഒടുവിൽ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഓർഡറുകൾ പ്രതീക്ഷിച്ചതിലും വളരെ അധികം കുറഞ്ഞത് കൊണ്ട് ഭീമമായ നഷ്ടം വരുമെന്ന് കരുതിയാണ് നിർമ്മാണം നിർത്തി വെയ്ക്കാൻ കമ്പനി തീരുമാനമെടുക്കുന്നത്. A380 യുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ എമിറേറ്റ്സ് അവരുടെ 54 ഓർഡറുകൾ 14  ആയി ചുരുക്കിയതോടെയാണ് വരും വർഷങ്ങളിൽ ഇറങ്ങാനിരുന്ന ഈ ഭീമൻ വ്യോമയാനത്തിന്റെ നിർമ്മാണം കമ്പനിക്ക്  നിർത്തിവെക്കേണ്ടി വന്നത്.

കുറച്ചുകൂടി വലിപ്പം കുറഞ്ഞ എഴുപത് A330 , A350 എയർ ക്രഫ്റ്റുകളാണ് കൂടുതൽ സൗകര്യപ്രദവും കൂടുതൽ കാലം ഈട് നിൽക്കുന്നതുമെന്ന പുതിയ തീരുമാനത്തെത്തുടർന്നാണ് എമിറേറ്റ്സ് ഓർഡറുകൾ പിൻവലിച്ചത്. ഓർഡറുകൾ പെട്ടെന്ന് പിൻവലിച്ചത് എയർബസിലെ 3500 ഓളം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തും. പരമാവധി ആളുകളുടെ ജോലി നഷ്ടപ്പെടാതെ അവരെ മറ്റ് വിഭാഗങ്ങളിക്ക് വിന്യസിപ്പിക്കുമെന്നാണ് എയർബസ് പറയുന്നത്. എന്നിരിക്കിലും ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ സ്ഥാപനത്തിനിനി ആകുമോ എന്നതാണ് പലരുടെയും ആശങ്ക.

“A380 പോലെ ഒരു എൻജിനീയറിങ് മികവ് ഞാൻ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. യാത്രക്കാർക്ക് എന്തായാലും അതൊരു പുതിയ അനുഭവമായിരുന്നേനെ. പെട്ടെന്ന് നിർമ്മാണം നിർത്തിയത് ഞങ്ങളെ ആകെ നിരാശരാക്കി, “തന്റെ നിരാശ മറച്ച് വെക്കാതെ റോൾസ് റോയ്‌സ് സിവിൽ എയ്‌റോ സ്പേസ് പ്രസിഡണ്ട് ക്രിസ് ചോളർടോൺ പറയുന്നു. വലിപ്പം കുറഞ്ഞ വ്യോമ വാഹനങ്ങൾ കൂടുതലായി ഉല്പാദിപ്പിച്ച് പ്രതിസന്ധിയെ മറികടക്കാനിരിക്കുകയാണ് എയർബസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍