UPDATES

സിനിമാ വാര്‍ത്തകള്‍

സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ ദീപിക പദുകോണും; കൈവെക്കുന്നത് ഗ്രീക്ക് തൈര് ബ്രാന്‍ഡില്‍

റിപോർട്ടുകൾ പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇത് ദീപികയുടെ ആദ്യ നിക്ഷേപമല്ല

പ്രമുഖ തൈര് ബ്രാന്റ് ആയ എപ്പിഗാമിയയുടെ ഡ്രം ഫുട്ട്‌സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം ദീപിക പദുകോണ്‍. പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനും പുതിയ നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ഈ നിക്ഷേപം ഉപയോഗപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

റിപോർട്ടുകൾ പ്രകാരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 25 നഗരങ്ങളിലായി 50,000 ഔട്ട്‌ലെറ്റുകള്‍ ആണ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. 2015 ജൂണില്‍ ആരംഭിച്ച എപ്പിഗാമിയ ഇപ്പോള്‍ 20 സ്റ്റോക്കില്‍ ലഭ്യമാണ്. ഗ്രീക്ക് യോഗര്‍ട്ട്, അര്‍ട്ടിസനല്‍ തൈര്, സ്‌നാക്ക് പാക്ക്, മിഷ്്ടി ഡോയി, സ്മൂത്തികള് എന്നിവയില്‍ ഇവ ലഭ്യമാണ്. 10,000 ടച്ച് പോയിന്റുകളില്‍ ഫ്‌ളേവര്‍ തൈര് ബ്രാന്‍ഡ് റീട്ടെയില്‍ ചെയ്യുന്നുണ്ട്.

റിപോർട്ടുകൾ പ്രകാരം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇത് ദീപികയുടെ ആദ്യ നിക്ഷേപമല്ല. ഫർണിച്ചർ റെന്റൽ സംരംഭമായ ഫുർലെൻകോ എന്ന കമ്പനിയിലും പർപ്പിൾ എന്ന സൗന്ദര്യ വിപണിയിലും താരം നിക്ഷേപം നടത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ സജീവമായി ഇടപെടുന്ന ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ ദീപികയും ഇടം നേടിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍