UPDATES

ഓട്ടോമൊബൈല്‍

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഇരട്ടിയാക്കി കമ്പനികള്‍

തിങ്കളാഴ്ച മുതലാണ് കമ്പനികള്‍ പുതിയ നിരക്കുകള്‍ കൊണ്ടുവന്നത്

വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ധനവ്. തിങ്കളാഴ്ച മുതലാണ് കമ്പനികള്‍ പുതിയ നിരക്കുകള്‍ കൊണ്ടുവന്നത്. ചെന്നൈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വാഹന ഉടമകളുടെ നോമിനിക്ക് ലഭിക്കുന്ന തുക 15 ലക്ഷമായി ഉയര്‍ത്തിയിരുന്നു. നേരത്തെ ടു വീലര്‍ ഉടമയുടെ നോമിനിക്ക് നഷ്ടപരിഹാരമായി നല്‍കിയിരുന്നത് ഒരു ലക്ഷം രൂപയും ത്രീവീലര്‍ അല്ലെങ്കില്‍ ഫോര്‍വീലര്‍ ഉടമയുടെ നോമിനിക്ക് ലഭിച്ചിരുന്നത് രണ്ടു ലക്ഷം രൂപയും ആയിരുന്നു.

കോടതി വിധി പ്രകാരം നഷ്ടപരിഹാര തുകയില്‍ മാറ്റം വന്നതോടെ 50 രൂപയായിരുന്ന പ്രമീയം 750 രൂപയായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി വര്‍ധിപ്പിച്ചു. ഒപ്പം 18 ശതമാനം ജിഎസ്ടിയും കൂടി ആയതോടെ വലിയ പ്രീമിയം തുക അടക്കേണ്ട അവസ്ഥയിലാണ് വാഹന ഉടമകള്‍. ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഫീസിലെത്തുന്ന വാഹന ഉടമകളും ഉദ്യോഗസ്ഥരും തമ്മില്‍ വര്‍ധിച്ച പ്രീമിയം നിരക്കിനെ ചൊല്ലി തര്‍ക്കമാണ്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പുതിയ നിരക്കും ബ്രായ്ക്കറ്റില്‍ പഴയ നിരക്കും

ടു വീലര്‍ :

75 സിസി യില്‍ താഴെ 1389 (563)
75150 സിസി 1735(908)
150 സിസിക്ക് മുകളില്‍ 2047(1221)
350 സിസിക്ക് മുകളില്‍ 3625(2800)

ഓട്ടോറിക്ഷ : 8400(7632)

കാറുകള്‍ :

1000 സിസിയില്‍ താഴെ 3127(2360)
1000 1500 സിസി 4322(3555)
1500 സിസിക്ക് മുകളില്‍ 10254(9488)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍