UPDATES

വൈറല്‍

1986ലെ കൊലപാതകം 2018ല്‍ തെളിഞ്ഞു; തുമ്പുണ്ടാക്കിയത് പേപ്പര്‍ നാപ്കിന്‍

വാഷിംഗ്ടണില്‍ മിഷേല വെല്‍ഷ് എന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി ഗാരി ഹാള്‍ട്ട്മാനെയാണ് 32 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടിയത്.

1986ലെ കൊലപാതകം തെളിയിക്കാന്‍ പൊലീസിന് 2018 വരെ ശ്രമിക്കേണ്ടി വന്നു. അവസാനം ഒരു പേപ്പര്‍ നാപ്കിനാണ് തുമ്പുണ്ടാക്കിയത് എന്നാണ് യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വാഷിംഗ്ടണില്‍ മിഷേല വെല്‍ഷ് എന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി ഗാരി ഹാള്‍ട്ട്മാനെയാണ് 32 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടിയത്.

സഹോദരിമാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പാര്‍ക്കിന് സമീപം കൊല്ല്‌പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016ലാണ് കേസില്‍ ഡിഎന്‍എ പരിശോധന നടന്നത്. ഗാരി ഹാള്‍ട്ട്മാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ നാപ്കിനിലെ ഡിഎന്‍എ, മിഷേലിന്റെ മൃതദേഹം കിട്ടിയ സ്ഥലത്ത് നിന്ന് കിട്ടിയതുമായി യോജിക്കുന്നതായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസിന് കുറ്റം തെളിയിക്കാനായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍