UPDATES

വൈറല്‍

മരിച്ചുപോയ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണെന്ന് കരുതി കന്നുകുട്ടിയെ പരിചരിക്കുന്ന എഴുപതുകാരി/ വിഡീയോ

കന്നുകുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുകയും കുളിപ്പിക്കുകയും ചിലപ്പോള്‍ ഒരുമിച്ചിരുത്തി ടിവി കാണിക്കുകയും ഒക്കെ ചെയ്യും

മരിച്ചുപോയ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണെന്ന് കരുതി കന്നുകുട്ടിയെ സ്‌നേഹിക്കുന്ന എഴുപത്തിനാലുകാരിയുടെ വീഡിയോയാണ് ഇന്റെര്‍നെറ്റ് ലോകത്തെ ഇപ്പോഴത്തെ സെന്‍സേഷന്‍. കിം ഖാങ് എന്ന കംബോഡിയകാരിയാണ് ഈ അടുത്ത കാലത്ത് മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ജനിച്ച കന്നുകുട്ടി പരിചരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും നല്‍കിയാണ് ഈ കന്നുകുട്ടിയെ കിം പരിചരിക്കുന്നത്. കിം, കന്നുകുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുകയും കുളിപ്പിക്കുകയും ചിലപ്പോള്‍ ഒരുമിച്ചിരുത്തി ടിവി കാണിക്കുകയും ഒക്കെ ചെയ്യും. ഈ കന്നുകുട്ടി മരിക്കുമ്പോള്‍ എല്ലാവിധ ആചാരങ്ങളോടും കൂടി വേണം അടക്കുവാന്‍ എന്നും കിം തന്റെ മക്കള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍