UPDATES

വൈറല്‍

പെണ്ണുങ്ങൾ ആവുന്ന കാലത്ത് ശബരിമലയിൽ പോകണം തൊഴണം; സ്ത്രീപ്രവേശനം സംബന്ധിച്ച് ഒരു അമ്മൂമ്മ പറഞ്ഞത് വൈറലാകുന്നു

“ഇപ്പോ അനക്ക് അത് തോന്ന്ന്ന്. കയ്യുന്ന കാലത്ത് പോയിനെങ്കില് ഭഗവാനെ കണ്ടത് തൊവ്വായിരുന്ന്.”

ശബരിമയിൽ സ്ത്രീകൾ പോകണമെന്നും പോയി തൊഴണമെന്നും ഒരു അമ്മൂമ്മ തന്റെ കൊച്ചുമക്കളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ശബരിമലയിൽ പെണ്ണുങ്ങൾ ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാൽ പോകുന്നത് നടക്കില്ലെന്നും അമ്മൂമ്മ പറയുന്നു. വയസ്സുകാലത്ത് മല കയറി പോകുന്നത് നടപ്പുള്ള കാര്യമാണോ? ഇനി അതിനിടയ്ക്ക് മരിക്കുകയാണെങ്കിലോ? അതുകൊണ്ട് ആവതുള്ള കാലത്ത് പോയി ഭഗവാനെ കാണണം.

“ഞാൻ കയ്യുന്ന കാലത്ത് പോയിനെങ്കിൽ അനക്ക് കാണായിരുന്നൂന്നുള്ള ആഗ്രഹണ്ടാവൂല്ലേ. ഇപ്പോ അനക്ക് അത് തോന്ന്ന്ന്. കയ്യുന്ന കാലത്ത് പോയിനെങ്കില് ഭഗവാനെ കണ്ടത് തൊവ്വായിരുന്ന്.. ഇപ്പോ നിങ്ങക്ക് പോണ്ട ഒരു സമയം തോന്ന്ന്ന്. പോണം. കാണണം. അല്ലേ.”

എനിക്കിപ്പോൾ തോന്നുന്നുണ്ട് ആവുന്ന കാലത്ത് പോയിരുന്നെങ്കിൽ ഭഗവാനെ കാണാമായിരുന്നെന്ന്. ഇപ്പോൾ നിങ്ങൾക്ക് കാണണമെന്ന് തോന്നുന്നുണ്ടെങ്കിൽ പോകണം, കാണണം, തൊഴണം: അമ്മൂമ്മ പറയുന്നു.

ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ എബിവിപി നേതാവ് ശ്രീപാർവ്വതിക്ക് വധഭീഷണി

നായർ കുട്ടികൾക്ക് നമ്പൂതിരിയായ അച്ഛനെ തൊടാൻ അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നു: മുഖ്യമന്ത്രി

ശബരിമല: സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് എന്‍എസ്എസിന്റെ ആഹ്വാനം; ഒക്ടോബര്‍ 31ന് വിശ്വാസ സംരക്ഷണ നാമജപം

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം; കാറുകൾ കത്തിച്ചു; സംഘപരിവാറെന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍