UPDATES

വൈറല്‍

‘വിശക്കുന്നവന് മെനു കാര്‍ഡ് കൊടുക്കാതെ ഭക്ഷണം കൊടുക്കൂ’: ബീഫ് വിഷയത്തില്‍ കമല്‍ഹാസന്‍/ വീഡിയോ

‘ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് ഇറച്ചിയേക്കാള്‍ നല്ലത് പ്രാണികളെ തിന്നുന്നതാണെന്ന്..’

ബീഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ഉലകനായകന്‍ കമല്‍ ഹാസന്‍. ‘മാട്ടിറിച്ചി കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ കഴിക്കേണ്ടാ. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍.. ഗവേഷകര്‍ പറഞ്ഞിരിക്കുവന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ടാ. ഞാന്‍ മാട്ടിറച്ചി കഴിച്ചിരുന്നു. എന്നാല്‍ എന്നെക്കാളും വലിയ മൃഗങ്ങളെ ഇനി കഴിക്കുകയുള്ളൂവെന്ന് തീരുമാനിച്ചതിന് ശേഷം കഴിക്കാറില്ല. ഞാന്‍ ചിന്തിച്ചു ഒരു കല്ല് മാത്രം പിടിച്ച് കൊടുംകാട്ടില്‍ നിന്നിരുന്നെങ്കില്‍ എന്തു ചെയ്യുമെന്ന്. എന്നെക്കാളും ചെറിയ മൃഗങ്ങളെ തിന്നും. ഇപ്പോള്‍ ഇഷ്ടം പോലെ സൗകര്യങ്ങളുള്ളതുകൊണ്ട് മാത്രം അത് കഴിക്കുന്നില്ല. ഇതിന് അവസരമില്ലായിരുന്നുവെങ്കില്‍ എന്തുകിട്ടുമോ അത് കഴിച്ചേനെ. ഇതിന് പോലും അവസരമില്ലാത്തവരാണ് ഈ നാട്ടിലുള്ളത്. അവരെ ശ്രദ്ധിക്ക്. അല്ലാതെ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് മെനു കൊടുക്കാതെ… പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്ക്. ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് ഇറച്ചിയേക്കാള്‍ നല്ലത് പ്രാണികളെ തിന്നുന്നതാണെന്ന്. ഇപ്പോള്‍ നമ്മള്‍ എല്ലാവരും ഇത് കേട്ട് ചിരിക്കും. എന്നാല്‍ ഒരു മുപ്പത്ത് വര്‍ഷത്തിന് ശേഷം ഇതായിരിക്കും ഏറ്റവും വലിയ ബിസിനസ്. അറിയാവുന്നവര്‍ക്ക് അത് മനസ്സിലാവും.. അപ്പോള്‍ ഏതെങ്കിലും സ്വാമിമാര്‍ വന്ന് അത് കഴിക്കാതെ എന്നു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും.. ഇതെല്ലാം ഇങ്ങനെ ഉണ്ടായികൊണ്ടേരിക്കും..’ എന്നാണ് ബീഫ് വിഷയത്തില്‍ കമല്‍ ഹാസന്‍ പറയുന്നത്‌ വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍