UPDATES

വൈറല്‍

ഒരു ഉളുപ്പുമില്ലാതെ വര്‍ണ്ണവെറി കാണിക്കുന്നവരാണ് ഇന്ത്യക്കാര്‍; ഒരു ആഫ്രോ-അമേരിക്കന്റെ അനുഭവകുറിപ്പ്

ഞാന്‍ പോയിട്ടുള്ള രാജ്യങ്ങളില്‍വെച്ചു ഏറ്റവും വര്‍ണവെറി നിറഞ്ഞ രാജ്യം ഇന്ത്യയാണ്

ലോകത്തിലെ ഏറ്റവും വര്‍ണവെറിയുള്ള രാജ്യം ഏതെന്ന ചോദ്യോത്തര വെബ്സൈറ്റായ Quora-യില്‍ വന്ന ചോദ്യം വലിയ തോതില്‍ പ്രചരിക്കുകയാണ്. ഡേവ് അഡാലി എന്ന അമേരിക്കക്കാരനാണ് അതിനു കാരണം. ‘ഞാന്‍ പോയിട്ടുള്ള രാജ്യങ്ങളില്‍വെച്ചു ഏറ്റവും വര്‍ണവെറി നിറഞ്ഞ രാജ്യം ഇന്ത്യയാണ്’ എന്ന അഡാലിയുടെ മറുപടി ഇപ്പോള്‍ വൈറലാണ്. അതിന്റെ പൂര്‍ണ്ണ രൂപം വായിക്കാം;

ഞാന്‍ ഐ ടി രംഗത്ത് ജോലിചെയ്യുന്ന ആഫ്രിക്കന്‍-അമേരിക്കനാണ്. എനിക്ക് പടിഞ്ഞാറന്‍ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പില്‍ പലയിടത്തും ഏഷ്യയില്‍ ധാരാളം രാജ്യങ്ങളിലും ഞാന്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിടുണ്ട്. യു കെയിലും ഏതാണ്ടെല്ലാ ഇ യു രാജ്യങ്ങളിലും തായ്വാന്‍, കൊറിയ, ഫിലിപ്പൈന്‍സ്, തായ്ലാണ്ട്, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യയടക്കമുള്ള മറ്റ് നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയിലും ഞാന്‍ പോയിട്ടുണ്ട്.

ഞാന്‍ പോയിട്ടുള്ള രാജ്യങ്ങളില്‍വെച്ചു ഏറ്റവും വര്‍ണവെറി നിറഞ്ഞ രാജ്യം ഇന്ത്യയാണ്. മറ്റൊരു രാജ്യത്തും ഞാനൊരിക്കലും കാണാത്തത്ര ഭീകരമായി ഇന്ത്യക്കാര്‍ അവരുടെ സ്വന്തം പൌരന്മാര്‍ക്ക് നേരെ വിവേചനം കാണിക്കുന്നു. ഒരു സംശയവും വേണ്ട, ലോകത്ത് ഞാന്‍ കണ്ടതില്‍ നിറത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അഭിരമിക്കുന്ന ജനതയാണ് ഇന്ത്യക്കാര്‍. തീര്‍ച്ചയായും ‘Fair and Lovely’, Fair and Handsome’ തുടങ്ങിയ പരസ്യങ്ങളും തൊലി വെളുപ്പിക്കുന്ന നിരവധി ലോഷനുകള്‍, സോപ്പുകള്‍ തുടങ്ങിയവ മൂലവുമാണ് ഇത് എന്നതില്‍ സംശയമില്ല. നിങ്ങള്‍ 100% ഇന്ത്യക്കാരനാണെങ്കിലും നിങ്ങളുടെ തൊലിയുടെ നിറം, നിങ്ങള്‍ വരുന്ന പ്രദേശം, സംസാരിക്കുന്ന ഭാഷ, മതം, ജാതി തുടങ്ങി പാലത്തിന്റെയും പേരില്‍ മറ്റ് ഇന്ത്യക്കാര്‍ നിങ്ങളോടു വിവേചനം കാട്ടിയേക്കാം.

നിങ്ങള്‍ ആഫ്രിക്കക്കാരനാണെങ്കില്‍, ആഫ്രിക്കന്‍-അമേരിക്കനടക്കം, കുറച്ചുകാലത്തേക്കായി ഇന്ത്യയില്‍ പോയാല്‍ കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഒരുളുപ്പുമില്ലാതെ ഇന്ത്യക്കാര്‍ നിങ്ങളോട് നേരിട്ടു വര്‍ണവെറി കാണിക്കും. തൊലി വെളുത്ത ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരായ നമ്മളെ വെറുക്കുന്ന പോലെ തൊലി കറുത്ത ഇന്ത്യക്കാരെയും വെറുക്കുന്നു. ഇതുകൂടാതെ വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും തമ്മില്‍ ഗണ്യമായ അകല്‍ച്ചയുണ്ട്.

നാണക്കേട്

ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാര്‍ പലപ്പോഴും യൂറോപ്പ്, ആസ്ട്രേലിയ, കാനഡ, യു എസ്, മധ്യേഷ്യ, എന്തിന് ആഫ്രിക്കയില്‍പ്പോലും നേരിടേണ്ടിവരുന്ന അസഹിഷ്ണുതയെക്കുറിച്ചും വര്‍ണവെറിയെക്കുറിച്ചും നിര്‍ത്താതെ പരാതിപ്പെടാറുണ്ട്. എന്നാല്‍ ഇതേ ഇന്ത്യക്കാര്‍ത്തന്നെ സൌകര്യപൂര്‍വം വിസ്മരിക്കുന്ന കാര്യം, മറ്റ് ഇന്ത്യക്കാര്‍ക്കെതിരെയും മറ്റ് ഏഷ്യക്കാര്‍ക്കെതിരെയും ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയുമെല്ലാം രോഗാതുരമായ ക്രൂരതയോടെ പെരുമാറുമെന്നതാണ്. അമൃതസറില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് നേപ്പാളിയായ ഗ്യാന്‍ ആണ്. അയാളെ ഞാന്‍ ആദ്യം ചൈനക്കാരന്‍ എന്നാണ് ധരിച്ചത്. ഇന്ത്യക്കാര്‍ അയാളെ അവജ്ഞയോടെ ‘ചിങ്കി’ അല്ലെങ്കില്‍ ‘ബഹാദൂര്‍’ എന്നാണ് വിളിക്കുന്നത്. അത് ഗ്യാന്‍ വെറുത്തിരുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള, ചൈനക്കാരുടെ മുഖപ്രകൃതിയോടുകൂടിയ ഇന്ത്യന്‍ പൌരന്മാരെ അധിക്ഷപത്തോടെ വിളിക്കുന്നത് ‘ചിങ്കീസ്’ എന്നാണ്.

എനിക്കു ‘ടെറന്‍സ്’ എന്നു പേരുള്ള ഒരു അടുത്ത സുഹൃത്തുണ്ട്, ഐ ടി മേഖലയില്‍ നിന്നു തന്നെ. അയാളുടെ സ്വാതന്ത്ര്യബോധവും ഉറച്ച അഭിപ്രായങ്ങളുമുള്ള ഭാര്യ രേഖ, അവള്‍ക്ക് 7 വയസുള്ളപ്പോള്‍, ഗുജറാത്തി ജൈനന്മാരായ മാതാപിതാക്കള്‍ക്കൊപ്പം യു എസില്‍ എത്തിയതാണ്. പഠിക്കുമ്പോള്‍ പരിചയപ്പെട്ട അവരുടെ വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ പത്ത് വര്‍ഷമായി. മൂന്നു കുട്ടികളുണ്ട്. എല്ലാവര്‍ക്കും ചുരുണ്ട മുടിയും കറുത്ത നിറവുമാണ്, ഗുജറാത്തിലെ അവളുടെ ബന്ധുക്കള്‍ ഇഷ്ടപ്പെടാത്ത ശാരീരിക സവിശേഷതകള്‍. രേഖ മക്കളെയും കൂട്ടി ആദ്യമായി ഗുജറാത്തില്‍ പോയപ്പോള്‍ ബന്ധുക്കള്‍ കുട്ടികളെ ‘ആഫ്രിക്കക്കാര്‍’ ‘കറുമ്പന്‍മാര്‍’ എന്നൊക്കെയാണ് അധിക്ഷേപിച്ചു വിളിച്ചത്. മൂത്ത കുട്ടികള്‍ക്ക് എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ തുടങ്ങിയ പ്രായമാണെന്നതുകൊണ്ട്, ഇതില്‍ കൂടുതല്‍ വേണ്ട എന്നു രേഖ തീരുമാനിച്ചു. ഒടുവില്‍ അവര്‍ അന്ത്യശാസനം കൊടുത്തു, “എന്റെ മക്കളോടു നന്നായി പെരുമാറുക, അല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ നിന്നും കടന്നു പുറത്തുപോവുക”

ഒന്നോടിച്ചു കണ്ടുവരാന്‍ ഇന്ത്യ ഗംഭീര രാജ്യമാണ്. കാരണം ഈ രാജ്യം തന്നെ ആകര്‍ഷകമാണ്. പരുക്കന്‍ അസംബന്ധങ്ങളുടെ നാട് എന്നാണ് ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയെ വിശേഷിപ്പിച്ചത്. അതാണ് ഇന്ത്യയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുന്നതും.

ജാതി-വംശ പോരാട്ടം; ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചില താരതമ്യങ്ങള്‍

ഐ ടി പരിശീലനത്തിനായി ഇന്ത്യയില്‍ പോകുന്നതിനെക്കുറിച്ച് ചില ആഫ്രിക്കന്‍-അമേരിക്കക്കാര്‍ എന്നോടു അഭിപ്രായം ചോദിച്ചു. ഇന്ത്യക്കാര്‍ സ്വന്തം നാട്ടുകാരായ കറുത്ത തൊലിക്കാരെവരെ വെറുക്കുന്നതുകൊണ്ട് നീചമായ വെറുപ്പു നേരിടാന്‍ തയ്യാറായിക്കൊള്ളുക എന്നതായിരുന്നു ഞാനവര്‍ക്ക് നല്കിയ ഉപദേശം. താമസമാണെങ്കില്‍ നീണ്ട കാലം ഹോട്ടലില്‍ കഴിയേണ്ടിവരും. കാരണം ഇന്ത്യയിലെ വീടുടമസ്ഥന്‍മാര്‍, ഇന്ത്യയുടെ ‘ശരിയല്ലാത്ത’ ഭാഗങ്ങളില്‍ നിന്നുള്ളവരെ, ‘ശരിയല്ലാത്ത’ ഭാഷ സംസാരിക്കുന്നവരെ, ‘ശരിയല്ലാത്ത’ മതത്തിലോ ജാതിയിലോ പെട്ടവരെയൊക്കെ വിവേചനപരമായി കാണുന്നതുകൊണ്ട്. നിങ്ങള്‍ ആഫ്രിക്കയില്‍ നിന്നായതുകൊണ്ട്, കറുത്ത തൊലിയെ വെറുക്കുന്ന നാട്ടില്‍ അത് വീണ്ടും തിരിച്ചടിയാണ്. നിങ്ങള്‍ കൊക്കേഷ്യനോ വെള്ളക്കാരനോ ആണെങ്കില്‍ ഒരു കുഴപ്പവുമില്ല, കാരണം വെളുത്ത തൊലിയുള്ളവരോട് ആളുകള്‍ സ്വാഭാവികമായി ബഹുമാനം കാണിക്കും. വെള്ളക്കാര്‍ക്കുവേണ്ടി സ്വന്തം നാട്ടുകാരെ രണ്ടാംകിടയാക്കുന്നവരാണ് ഇന്ത്യക്കാര്‍.

കറുത്ത ശരീരങ്ങളെ അറപ്പോടെ കാണുന്ന ഇന്ത്യയിലാണ് നിങ്ങളുള്ളത്

ഇതൊരു ഇന്ത്യ വിരുദ്ധ ജല്‍പനമല്ല, എന്റെ അനുഭവങ്ങളും നിരീക്ഷണവുമാണ്. ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

അഡാലി തന്റെ ഉത്തരത്തിന് ഒരു അനുബന്ധം കൂടിച്ചേര്‍ത്തു.

“ഞാന്‍ എന്റെ ഉത്തരം ഇട്ടപ്പോള്‍, കുപിതരായ ഇന്ത്യക്കാരുടെ ആക്രമണമേല്‍ക്കാന്‍ ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. പക്ഷേ അതല്ല സംഭവിച്ചത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പുലഭ്യം വിളിച്ചുപറയാതെയും ആക്രമിക്കാതെയും വിമതശബ്ദങ്ങളെ കേള്‍ക്കാന്‍ നാം പഠിക്കണം.

ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കി കൊലയറകളിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്കിനിയും ജീവനുണ്ട്

ജാതിസമ്പ്രദായവും വെളുത്ത തൊലിയോടുള്ള ഇന്ത്യക്കാരുടെ പ്രതിപത്തിയും വേഗം ഇല്ലാതാകും എന്ന പ്രതീക്ഷ പല ഇന്ത്യക്കാരും പങ്കുവെച്ചു. എന്നാല്‍ ഇതൊന്നും ഒരു രാത്രികൊണ്ട് ഇല്ലാതാകില്ല എന്ന യാഥാര്‍ത്ഥ്യബോധം എനിക്കുണ്ട്. ഇന്ത്യയുടെ ജാതി വ്യവസ്ഥ ഇനിയും ഇവിടെ ഏറെക്കാലം നിലനില്‍ക്കും. ഇന്ത്യന്‍ രാഷ്ട്രീയക്കാരെയും വോട്ട് ബാങ്കിനെയും അതിനു കുറേയൊക്കെ കുറ്റപ്പെടുത്താം. ഈ വോട്ടുബാങ്കുകള്‍ സാമുദായിക, ജാതി, മതാടിസ്ഥാനത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആളുകളെ ഒന്നിപ്പിക്കുന്നതിന് പകരം ഈ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയലാഭങ്ങള്‍ക്കായി സമുദായങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഈ വോട്ട് ബാങ്കുകളും പെട്ടന്നൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല.

കറുത്തവരെ കൊല്ലുന്ന ഭാരത് മാതയുടെ മക്കള്‍

വളരെ വ്യക്തമായി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഒരു വര്‍ണ വെറിയനായിരുന്നു. “ഞാന്‍ ഇന്ത്യക്കാരെ വെറുക്കുന്നു. അവര്‍ മൃഗീയമായ ഒരു മതമുള്ള, മൃഗങ്ങളെപ്പോലെയുള്ള മനുഷ്യരാണ്.” തന്റെ കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ചര്‍ച്ചില്‍ അതിലേറെ വെറുത്തിരുന്നു. ചര്‍ച്ചിലിനെ ഉദ്ധരിച്ചാല്‍, ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍, “നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏത് തരത്തിലുമുള്ള, കപടന്മാരും തെമ്മാടികളും നിഷ്ഠൂരന്‍മാരും നീചന്‍മാരുമാണ്.” അതും കൂടാതെ ചര്‍ച്ചില്‍ പറയുന്നതു, ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഈ രാഷ്ട്രീയക്കാര്‍ വോട്ടുകിട്ടാനായി ലോകത്തിന് കീഴിലുള്ള എല്ലാ വാഗ്ദാനങ്ങളും ആളുകള്‍ക്ക് നല്കും എന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ ഈ വാഗ്ദാനങ്ങളെല്ലാം സൌകര്യപൂര്‍വം മറക്കുന്നു. എനിക്ക് തോന്നുന്നത് ഈ പഴയകാല ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ ഇപ്പൊഴും ധാരാളമുണ്ട് എന്നാണ്, ഇല്ലേ?”

കറുത്ത കൃഷ്ണനും കറുത്ത അല്‍ഫോന്‍സാമ്മയും സാധ്യമല്ലാത്ത ഇടങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍