UPDATES

വൈറല്‍

ട്വങ്കിള്‍ ഖന്ന എഴുതി, അക്ഷയ് കുമാര്‍ വായിച്ചു, കേട്ടവര്‍ പൊട്ടിച്ചിരിച്ചു

“ആവശ്യത്തിലധികം പണം കൊടുക്കുന്ന എന്റെ പരിശീലകനും തീരെ കുറഞ്ഞ പ്രതിഫലം കൊടുക്കുന്ന എന്റെ പാചകക്കാരിക്കും വലിയ നന്ദി”

ട്വിങ്കിള്‍ ഖന്ന സിനിമാരംഗത്ത് നിന്ന് അപ്രത്യക്ഷയായിട്ട് കുറച്ചായി. എന്നാല്‍ ഇന്റീരിയര്‍ ഡിസൈനിംഗും പുസ്തകങ്ങളും കോളമെഴുത്തും സോഷ്യല്‍ മീഡിയ കമന്റുകളും തമാശകളുമെല്ലാമായി അവര്‍ നിറഞ്ഞുനില്‍ക്കുന്നു. ബോളിവുഡ് സൂപ്പര്‍താരവും ട്വിങ്കിളിന്റെ ഭര്‍ത്താവുമായ അക്ഷയ് കുമാര്‍ പലപ്പോഴും പൊതുവേദിയിലെ പ്രസംഗങ്ങള്‍ക്കായി ഭാര്യയെയാണ് ആശ്രയിക്കുന്നത്. വോഗ് മാഗസിന്റെ വോഗ് ബ്യൂട്ടി അവാഡ്‌സ് 2017 പുരസ്‌കാര ചടങ്ങിലും അക്ഷയ് ആശ്രയിച്ചത് ട്വിങ്കിളിന്റെ വാക്കുകള്‍ തന്നെ. മോസ്റ്റ് ബ്യൂട്ടിഫുള്‍ മാന്‍ ഓഫ് ദ ഡെക്കേഡ് എന്ന പുരസ്‌കാരമാണ് അക്ഷയ് കുമാര്‍ നേടിയത്.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അക്ഷയ് ഇങ്ങനെ പറഞ്ഞു “To my overpaid trainer, and my underpaid cook, a big thank you for helping me maintain this ‘Beautiful Man of the Decade’ body which I have. Though part of the credit should also go to the fact that I did not have two carry my two children for nine whole months,” (ആവശ്യത്തിലധികം പണം കൊടുക്കുന്ന എന്റെ പരിശീലകനും തീരെ കുറഞ്ഞ പ്രതിഫലം കൊടുക്കുന്ന എന്റെ പാചകക്കാരിക്കും വലിയ നന്ദി, എന്റെ ഈ ‘ബ്യൂട്ടിഫുള്‍ മാന്‍ ഓഫ് ദ ഡെക്കേഡ് ബോഡി’ക്ക്, കൂടാതെ എന്റെ രണ്ട് കുട്ടികളെ ഒമ്പത് മാസം എനിക്ക് വയറ്റില്‍ ചുമക്കേണ്ടി വരാത്തതിന്) സദസിലുണ്ടായിരുന്നവര്‍ക്കും അവതാരകയായ നടി കരിഷ്മ കപൂറിനുമൊന്നും ചിരിയടക്കാനായില്ല. എന്റെ വയറ് ആനകളുടേത് പോലാകാതിരുന്നതിനും നന്ദി. എല്ലാ ദിവസവും വൈകി വീട്ടിലെത്തുന്നത് ശരിയല്ല, പ്രതിഭയും സൗന്ദര്യവുമുള്ള എന്റെ ഭാര്യക്ക് വീണ്ടും നന്ദി എന്നുപറഞ്ഞാണ് അക്ഷയ് വേദി വിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍