UPDATES

വൈറല്‍

എന്റെ അപ്പനാ പുത്രന്‍; പൂവന്‍കൂല മോഷണം തെളിയിച്ച അപ്പനെ കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍

വീട്ടുപുരയിടത്തില്‍ നിന്നും നഷ്ടപ്പെട്ട പൂവന്‍കുലയാണ് പുത്രന്‍ പോള്‍ കണ്ടെത്തിയത്

അപ്പന്‍ കണ്ടെത്തിയ പൂവന്‍കുല മോഷണക്കേസിന്റെ വാര്‍ത്ത അഭിമാനപൂര്‍വം ഷെയര്‍ ചെയ്തിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. എന്റെ അപ്പനാ പുത്രന്‍…പൂവന്‍കുല മോഷ്ടാവിനെ കണ്ടുപിടിച്ച അപ്പനെ പുകഴ്ത്തി അല്‍ഫോന്‍സ് പറയുന്നു. മലയാള മനോരമയില്‍ വന്ന വാര്‍ത്ത എല്ലാവരും സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കാനുള്ള അഭ്യര്‍ത്ഥനയുമുണ്ട്.

അല്‍ഫോന്‍സ് പുത്രന്റെ പിതാവ് പുത്രന്‍ പോള്‍ മോഷണക്കേസ് തെളിയിച്ചതിന്റെ മനോരമയില്‍ വന്ന വാര്‍ത്തപ്രകാരമുള്ള കഥ ഇങ്ങനെയാണ്; കന്യാകുമാരിയില്‍ കുടുംബസമേതം പോയിരുന്ന പുത്രനെ ആലുവായിലെ വീടിന്റെ അയല്‍വാസി ചൊവ്വാഴ്ചയാണ് പുരയിടത്തിലെ പൂവന്‍കുലയില്‍ ഒരു കായ പഴുത്തു നില്‍ക്കുന്ന കാര്യം വിളിച്ചു പറയുന്നത്. വീടിനു ചുറ്റുമുള്ള പറമ്പില്‍ ജൈവവാഴ കൃഷ് നടത്തുന്നുണ്ട് പുത്രന്‍. വില്‍ക്കാനല്ല, വീട്ടില്‍ തന്നെ ഉപയോഗിക്കാന്‍. ചൊവ്വാഴ്ച രാത്രി പുത്രനും കുടുംബാംഗങ്ങളും തിരിച്ചെത്തി. ബുധനാഴ്ച നോക്കുമ്പോള്‍ കുലയില്‍ രണ്ടു കായ്കള്‍ പഴുത്തു നില്‍ക്കുന്നു. ഒന്നുകൂടി മൂത്തിട്ടു വെട്ടാമെന്ന് കരുതി വീട്ടുകാര്‍ പുറത്തു പോയി. തിരികെ വരുമ്പോള്‍ കുലയില്ല!

കുല നഷ്ടപ്പെട്ടത് പുത്രനെ വിഷമിപ്പിച്ചു.പക്ഷേ സങ്കപ്പെട്ടിരിക്കാതെ കുല തേടി പുത്രനിറങ്ങി. നഗരത്തിലെ പഴക്കടകളില്‍ നഷ്ടപ്പെട്ട കുലയന്വേഷിച്ചു നടന്ന പുത്രന്‍ പവര്‍ ഹൗസ് കവലയിലെ ഒരു കടയില്‍ എത്തിയപ്പോള്‍ രണ്ടു പേര്‍ കൊണ്ടുവന്ന പൂവന്‍കുല വാങ്ങിയെന്നും പഴുപ്പിക്കാന്‍ വച്ചിട്ടുണ്ടെന്നും കടയുടമ അറിയിച്ചു. കുല കാണിച്ചപ്പോള്‍ അതു തന്റെ വീട്ടിലെ കുലയാണെന്ന് പുത്രന്‍ തിരിച്ചറിഞ്ഞു. 900 രൂപയോളം വിലവരുന്ന പൂവന്‍കുല 450 രൂപയ്ക്കാണ് മോഷ്ടാക്കള്‍ വിറ്റത്.

കുല പുത്രന്റെയാണെന്ന് മനസിലായതോടെ പണമൊന്നും വാങ്ങാതെ കടയുടമ തിരികെ നല്‍കി. മോഷ്ടക്കളായ ചെറുപ്പക്കാരെ കടക്കാരന് പരിചയമുണ്ട്. പക്ഷേ പൊലീസും കേസുമൊന്നും വേണ്ടെന്ന് പുത്രന്‍ പോള്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍