UPDATES

വൈറല്‍

അമേരിക്കയില്‍ ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍ നിന്നും പുറത്താക്കി/ വീഡിയോ

അമേരിക്കന്‍ പൗരയായ ജമീല മുഹമ്മദിനെയാണ് ഹിജാബ് ധരിച്ചതിന് സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ബാങ്കില്‍ നിന്ന് പുറത്താക്കിയത്.

അമേരിക്കയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ യുവതിയെ ബാങ്കില്‍ നിന്നും പുറത്താക്കുന്നതിന്റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്തോടുകൂടി വിശദികരണവുമായി ബാങ്ക് അധികൃതര്‍. മെയ് ആറിന് നടന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് വിവാദമായത്. അമേരിക്കന്‍ പൗരയായ ജമീല മുഹമ്മദിനെയാണ് ഹിജാബ് ധരിച്ചതിന് സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ബാങ്കിന്റെ വാഷിങ്ങ്ടണ്‍ കെന്റ് ബ്രാഞ്ചില്‍ നിന്ന് പുറത്താക്കിയത്. ഒന്‍പത് ലക്ഷത്തോളം പേരാണ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ കണ്ടത്.

തന്നെ പുറത്തക്കുന്നതിന്റെ വീഡിയോ ജമീല പൊട്ടി കരഞ്ഞുകൊണ്ടു ഫെയ്‌സ്ബുക്കിലിട്ടിത്. ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച യുവതിയെ ബാങ്ക് ഉദ്യോഗസ്ഥ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും യുവതിയെ പിന്തുടരുന്നതും വീഡിയോയിലുണ്ട്. കൂടാതെ ബാങ്കിനുള്ളില്‍ തല മറക്കുന്ന വസ്ത്രം, തൊപ്പി, കറുത്ത ഗ്ലാസുകള്‍ എന്നിവ ധരിക്കരുതെന്ന അറിയിപ്പ് ബോര്‍ഡും കാണിക്കുന്നുണ്ട്. എന്നാല്‍ ജമീല പറയുന്നത് തൊപ്പിയണിഞ്ഞ പുരഷന്മാര്‍ക്ക് ബാങ്ക് സേവനം നല്‍കുന്നുണ്ട്, തന്നോട് മാത്രമാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്നാണ്.


അതേസമയം, സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വിവേചന രഹിതമായ സേവനങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും കാണിച്ച് സൗണ്ട് ക്രെഡിറ്റ് യൂണിയന്‍ ട്വീറ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍