UPDATES

വൈറല്‍

“മറ്റൊരു ലോകം സാദ്ധ്യമാണ്, നമ്മള്‍ ഒരുമിച്ച് നിന്നാല്‍”: ജെര്‍മി കോര്‍ബിന്റെ പ്രസംഗം (വീഡിയോ)

“ഒരുപാട് പേരെ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്നതില്‍
എനിക്ക് അഭിമാനമുണ്ട്.”

വ്യക്തിഗത വീരവാദങ്ങള്‍ക്കപ്പുറം രാഷ്ടീയം പറഞ്ഞ് കയ്യടി നേടുന്ന പ്രസംഗങ്ങള്‍ അന്യമായിരിക്കുന്നു എന്ന ആശങ്ക വേണ്ട. അത്തരം ചിലര്‍ ഈ ലോകത്തിന്റെ പല ഭാഗങ്ങളിലും ബാക്കിയുണ്ട്. അവര്‍ എല്ലാ മനുഷ്യര്‍ക്കും ഇടമുള്ള വികസനത്തെ കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കും. അതിജീവനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി പോരാടേണ്ടതിനെ കുറിച്ചും അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. സമരസപ്പെടലുകളെ കുറിച്ചല്ല, സമരങ്ങളെ കുറിച്ച് തന്നെയാണ് അവര്‍ സംസാരിക്കുക. അത്തരമൊരാളാണ്‌ ബ്രീട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. സാധാരണ ലിബറല്‍ നേതാക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തന്‍. തന്റെ പ്രിയ കവിയായ പിബി ഷെല്ലിയെ ഉദ്ധരിച്ചാണ് ആവേശകരമായ കോര്‍ബിന്റെ പ്രസംഗം.

ഗ്ലാസ്ടന്‍ബറി ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് കോര്‍ബിന്റെ പ്രസംഗം – “രാഷ്ട്രീയം നമ്മുടെയെല്ലാം ജീവിതത്തെ സംബന്ധിച്ചുള്ളതാണ്. ഒരുപാട് പേരെ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതില്‍ പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. നിരാശരായ യുവാക്കള്‍ ജനാധിപത്യ പ്രക്രിയയില്‍ ഏറെ താല്‍പര്യത്തോടെ പങ്കെടുക്കുന്നു എന്നത് വലിയ പ്രചോദനമാണ്”.

“അഭയാര്‍ത്ഥികളെ അധിക്ഷേപിക്കുന്നത് നീര്‍ത്തൂ, അതിജീവനത്തിനും സുരക്ഷയ്ക്കുമായി അപകടകരമായ ഈ ലോകത്ത് ഇടം തേടുന്നവരാണവര്‍. അവരെ പിന്തുണയ്ക്കണം, സഹായിക്കണം. ഈ സന്ദേശം ലോകമാകെ എത്തണം”. ഡൊണാള്‍ഡ് ട്രംപിനോട് എനിക്ക് പറയാനുള്ളത് ഇതാണ് പാലങ്ങള്‍ നിര്‍മ്മിക്കൂ, മതിലുകളല്ല”. യുദ്ധക്കൊതി, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി, മനുഷ്യാവകാശ ലംഘനങ്ങള്‍, രാഷ്ട്രീയ എതിരാളികളെ തടവിലാക്കി പീഡിപ്പിക്കല്‍ ഇതിനെയെല്ലാം നേരിടേണ്ടതുണ്ട്. വംശീയത ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിരോധം ഇതിനെയെല്ലാം കോര്‍ബിന്‍ വിമര്‍ശിച്ചു.

ഷെല്ലിയുടെ വരികള്‍ കോര്‍ബിന്‍ ചൊല്ലുന്നു:

“ചെറിയ മയക്കത്തിന് ശേഷം സിംഹങ്ങളെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കൂ,
ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയാത്ത വിധം കരുത്ത് നേടൂ
ഉറക്കത്തില്‍ നിങ്ങളെ ബന്ധനത്തിലാക്കിയ ചങ്ങലകള്‍ കുടഞ്ഞെറിയൂ
നമ്മളാണ് ഭൂരിപക്ഷം, അവര്‍ കുറച്ച് പേരേ ഉള്ളൂ

മറ്റൊരു ലോകം സാദ്ധ്യമാണ്, നമ്മള്‍ ഒരുമിച്ച് നിന്നാല്‍”

പ്രസംഗം അവസാനിച്ചപ്പോള്‍ ജനം ഇളകിമറിഞ്ഞു: “ഓ ജെര്‍മി കോര്‍ബിന്‍, ഓ ജെര്‍മി കോര്‍ബിന്‍”…

ജെര്‍മി കോര്‍ബിന്‍ പ്രസംഗം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍