UPDATES

സോഷ്യൽ വയർ

ബിജെപി അനുഭാവിയാണോ എന്ന് ആരാധകന്റെ ചോദ്യം, “ആയാലെന്ത് അല്ലെങ്കിലെന്ത്” എന്ന് മോഹന്‍ലാല്‍

“ആണെന്നും അല്ലെന്നും പറയാം. ആയാലെന്ത് ആയില്ലെങ്കിലെന്ത്?” ഇത്രയും പറഞ്ഞ് ഒരു ചിരിയും സമ്മാനിച്ച് തൊട്ടടുത്തിരുന്ന ഭാര്യ സുചിത്രയുടെ തോളിലേയ്ക്ക് ചാഞ്ഞു.

മോഹന്‍ലാലിനെ വിമാനത്തില്‍ വച്ച് അവിചാരിതമായി തൊട്ടടുത്ത് കണ്ടപ്പോള്‍ ആരാധകന്‍ ഇങ്ങനെ ചോദിച്ചു – ലാലേട്ടന്റെ ഫേസ്ബുക്ക് ബ്ലോഗ് പോ്‌സ്റ്റുകള്‍ കാണുമ്പോള്‍ ബിജെപി ചായ്വുള്ളത് പോലെ തോന്നിയിട്ടുണ്ട്. ലാലേട്ടന്‍ ഒരു ബിജെപി അനുഭാവിയാണോ. മോഹന്‍ലാല്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞു – “ആണെന്നും അല്ലെന്നും പറയാം. ആയാലെന്ത് ആയില്ലെങ്കിലെന്ത്?” ഇത്രയും പറഞ്ഞ് ഒരു ചിരിയും സമ്മാനിച്ച് തൊട്ടടുത്തിരുന്ന ഭാര്യ സുചിത്രയുടെ തോളിലേയ്ക്ക് ചാഞ്ഞു. അതുവരെ ആരാധകനുമായി വിശേഷങ്ങളെല്ലാം പങ്കുവച്ച ശേഷമായിരുന്നു മോഹന്‍ലാലിനോടുള്ള ഈ ചോദ്യം.

ആരാധകന്റെ മടിയിലിരുന്ന മകളെ നോക്കി സ്ഥിരം ലാല്‍ ശൈലിയില്‍ ഗോഷ്ടി കാണിച്ചു. കുടുംബത്തോടൊപ്പം ഫോട്ടോയെടുത്തു. വെറുപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞപ്പോള്‍ ചിരിയോടെയുള്ള മറുപടി ഇങ്ങനെ – എന്താ മോനേ ഇത്. കോഴിക്കോടേയ്ക്കുള്ള വിമാനത്തിലാണ് സംഭവം. ഈ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനാണ് കോഴിക്കോട് വരുന്നത് എന്നാണ് മോഹന്‍ലാല്‍ തന്റെ ആരാധകനോട് പറഞ്ഞത്. ആരാധകന്‍ ഈ അനുഭവം ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

മോഹന്‍ലാലിന്റെ വിശ്വശാന്തി ട്രസ്റ്റിന് ആര്‍എസ്എസുമായി ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കൊച്ചിയില്‍ ആര്‍എസ്എസ് അനുഭാവികളുടെ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. വിശ്വശാന്തി ട്രസ്റ്റിന്റെ വയനാട്ടിലെ കെട്ടിട ഉദ്ഘാടനത്തിനായി മോഹന്‍ലാല്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച സമയത്ത് തന്നെ, വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജെഎന്‍യു പ്രശ്‌നം മുതല്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും മറ്റും അനുകൂലമായ മോഹല്‍ലാലിന്റെ ബ്ലോഗുകളും സോഷ്യല്‍മീഡിയ പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍