UPDATES

വൈറല്‍

ആസിഫയുടെ മതവും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും പറയാതെ നിങ്ങള്‍ എങ്ങനെയാണ് അവള്‍ക്ക് നീതി ചോദിക്കുന്നത്‌?

മറ്റ് പലരേയും പോലെ ഈ പെണ്‍കുട്ടി കാശ്മീരിന്റെ പ്രതീകമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അപഹരിക്കപ്പെട്ട, കീറിമുറിക്കപ്പെട്ട ഒരു ഭൂപ്രദേശം.

“എന്തിനാണ് നിങ്ങള്‍ ഇതില്‍ രാഷ്ട്രീയം കൊണ്ടുവരുന്നത്? നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ സാമുദായിക സ്വത്വം ഇവിടെ എങ്ങനെയാണ് പ്രശ്‌നമാകുന്നത്?” – ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് എനിക്ക് സഹതാപമാണുള്ളത്. സ്വന്തം പ്രിവിലേജുകളില്‍ (പ്രത്യേക ആനുകൂല്യങ്ങള്‍) പുതച്ചുമൂടി ഇരിക്കുന്നവര്‍ ഈ പ്രിവിലേജുകള്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും പ്രാധാന്യം ഞാന്‍ ഇതിന് കാണുന്നില്ല. ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ഒരു ഭാഗം നോക്കാം – കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് ബഖര്‍വാള്‍ മുസ്ലീങ്ങളെ ആട്ടിയോടിക്കുന്നതിനായി ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ ഭാഗമായിരുന്നു ഈ സംഭവം.

ഇനിയും അവളുടെ മതസ്വത്വം പ്രശ്‌നമല്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മള്‍ ഇതിലേയ്ക്ക് രാഷ്ട്രീയം കലര്‍ത്തണം. ജമ്മു കാശ്മീരിലെ എട്ട് വയസുകാരിയായ ആസിഫ മാത്രമല്ല, ഗുജറാത്തിലെ ഫര്‍സാനയും ഇതുപോലെ ക്രൂരതയ്ക്ക് ഇരയായതാണ്. 2002ല്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള കൂട്ടക്കൊലകള്‍ക്കിടെ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമ്പോള്‍ അവര്‍ക്ക് 13 വയസായിരുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റേയും രാഷ്ട്രീയ പരിപാടിയായിരുന്നു. വേറെയും പല സംഭവങ്ങളും പറയാനുണ്ട്. ഈ ജസ്റ്റിസ് ബാന്‍ഡ് വണ്ടിയില്‍ പോകണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണ്. അത് പറഞ്ഞുള്ള തര്‍ക്കത്തിലും വലിയ കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അമിതമായി മഹത്വവത്കരിക്കപ്പെട്ട ഇന്ത്യന്‍ ജനാധിപത്യത്തിലെ പൊരുത്തേക്കേടുകള്‍ തന്നെ കാരണം.

എന്നാല്‍ നീതിക്ക് വേണ്ടിയുള്ള ആവശ്യം നിര്‍ഭയ കേസിലേത് പോലെയല്ല ആസിഫ കേസില്‍ ഉയരുന്നത് എന്നത് വ്യക്തമാണ്. ‘നിര്‍ഭയ’യ്ക്ക് നീതി ചോദിച്ചുള്ള പോരാട്ടത്തില്‍ ബിജെപിക്കും പങ്കെടുക്കമായിരുന്നു. എന്നാല്‍ ആസിഫ കേസില്‍ ബിജെപി ‘അംഗീകൃത വേട്ടക്കാരാ’ണ്. മറ്റ് പലരേയും പോലെ ഈ പെണ്‍കുട്ടി കാശ്മീരിന്റെ പ്രതീകമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അപഹരിക്കപ്പെട്ട, കീറിമുറിക്കപ്പെട്ട ഒരു ഭൂപ്രദേശം.

മുരളി മാര്‍ഗശ്ശേരി

മുരളി മാര്‍ഗശ്ശേരി

സാമൂഹ്യ നിരീക്ഷകന്‍, അദ്ധ്യാപകന്‍, മണ്ണിര (http://mannira.in/) എന്ന മലയാളം കാര്‍ഷിക വാര്‍ത്താ വെബ് സൈറ്റിന്‍റെ സ്ഥാപകന്‍.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍