UPDATES

വൈറല്‍

അസമില്‍ ഒരു ‘ജര്‍മ്മന്‍ സ്റ്റേഡിയം’: ലോകകപ്പ് നാട്ടുകാരെ കാണിക്കാന്‍ അസംകാരന്‍ 15 ലക്ഷം ലോണെടുത്തു

ഫുട്‌ബോള്‍ സ്ക്രീനിംഗ് ഹാളിന് നല്‍കിയിരിക്കുന്ന പേര് ജര്‍മ്മന്‍ സ്റ്റേഡിയം. ഹാളിന് പുറത്ത്, ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും പതാക നാട്ടിയിട്ടുണ്ട്.

ലോകം പന്തായി ഉരുളുമ്പോള്‍ ഫുട്‌ബോള്‍ ഭ്രാന്ത് അതിന്റെ എല്ലാ അതിര്‍ത്തികളും ലംഘിച്ച് ഉന്മാദത്തില്‍ മുന്നോട്ടുപോവുകയാണ്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ടീം സ്‌നേഹം കെട്ടിടങ്ങളുടെയും വാഹനങ്ങളുടേയും മറ്റും പെയ്ന്റടിയില്‍ ഒതുങ്ങുമ്പോള്‍ അസമിലെ ഫുട്‌ബോള്‍ ആരാധകനായ, ജര്‍മ്മനിയുടെ കടുത്ത ആരാധകനായ പുതുല്‍ ബോറ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ വലിയ സ്‌ക്രീനുള്ള ഒരു ഹോള്‍ നിര്‍മ്മിച്ചു. ഇതിനായി 15 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും ചെയ്തു.

ഫുട്‌ബോള്‍ സ്ക്രീനിംഗ് ഹാളിന് നല്‍കിയിരിക്കുന്ന പേര് ജര്‍മ്മന്‍ സ്റ്റേഡിയം. ഹാളിന് പുറത്ത്, ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും പതാക നാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതിനൊപ്പം ജര്‍മ്മനി എന്നോ തള്ളിക്കളഞ്ഞ, ഭൂരിപക്ഷം ജര്‍മ്മന്‍കാരും വെറുപ്പോടെ കാണുന്ന, ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുടെ കൊടിയും കാണാം.

അസമിലെ കാര്‍ബി ആംഗ്ലോംഗിലുള്ള ദിഫു ടൗണിലാണ് പുതുല്‍ ബോറ താമസിക്കുന്നത്. 1800 ചതുരശ്ര അടിയിലാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്. 56 ഇഞ്ചിന്റെ എല്‍സിഡി സ്‌ക്രീനാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം 500 പേര്‍ക്ക് വരെ ഇവിടെയിരുന്ന കളി കാണാം. സ്‌റ്റേഡിയങ്ങളുടെ മാതൃകയില്‍ ഈ ഹാളിനെ ഒരുക്കാനും പുതുല്‍ ബോറ ലക്ഷ്യമിടുന്നു. മുന്‍ ഫുട്‌ബോള്‍ താരം ഗില്‍ബര്‍ട്‌സണ്‍ സാംഗ്മയാണ് ലോകകപ്പിന്റെ ആദ്യ ദിവസം ജര്‍മ്മന്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 1990 മുതല്‍ എല്ലാ ലോകകപ്പിനും പുതുല്‍ ബോറ മത്സരങ്ങളുടെ ടിവി സ്‌ക്രീനിംഗ് നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍