UPDATES

വൈറല്‍

‘വയലിനില്‍ നിന്റെ വിശുദ്ധരാഗത്തിന്‍.. വയലുകള്‍ പൂത്തു വിളിക്കുന്നു വരൂ’: ബാലഭാസ്‌കറിനെക്കുറിച്ചുള്ള കവിത

ടി.വി ബൈജു എഴുതി ബാബു മുണ്ടൂര്‍ ആലപിച്ച ‘ബാലഭാസ്‌കരന്‍’ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന് കവിതകൊണ്ട് പ്രണാമം അര്‍പ്പിച്ച് ആരാധകന്‍. ടി.വി ബൈജു എഴുതി ബാബു മുണ്ടൂര്‍ ആലപിച്ച ‘ബാലഭാസ്‌കരന്‍’ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. മ്യൂസിക് ബാന്‍ഡുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഫ്യൂഷന്‍ പരിപാടികളിലൂടെയും മ്യൂസിക് ആല്‍ബങ്ങളിലൂടെയും സംഗീതപ്രേമികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വലിയൊരു ആരാധകവൃന്ദത്തെ 40 വയസ് വരെയുള്ള ജീവിതത്തിനിടെ സൃഷ്ടിച്ച ബാലഭാസ്‌കറിന് യോജിച്ച പ്രണാമം തന്നെയാണ് ഈ കവിത.

കവിത കേള്‍ക്കാം..

‘ബാലഭാസ്‌ക്കരന്‍’

‘വയലിനില്‍ നിന്റെ വിശുദ്ധരാഗത്തിന്‍
വയലുകള്‍ പൂത്തു വിളിക്കുന്നൂ വരൂ’

നീലിച്ച നിലാവിന്റെ നിത്യദംശനമേറ്റ്
ദൂരെയാം മഴക്കാറ്റിന്‍ കൈവിരല്‍ സ്വരത്തിനെ
ലോലമായ് സ്പന്ദിക്കുമീ ഹൃത്തന്ത്രിയില്‍ മുറുക്കവെ
മൂളുകയായീ മന്ത്രമാരുതന്‍, മഴ, ചുറ്റും
ഒഴുകിപ്പരക്കുന്നൂ വിസ്മയ വിദ്യുന്മേഷം

പൂവിനെ വിടര്‍ത്തി നീ പൂമ്പാറ്റയാക്കീ, ലോകം
പൂത്തു നിന്‍ചുറ്റും നിന്റെ മൃദുവാം സ്‌മേരത്തിലേ-
ക്കുണര്‍ന്നൂ രാഗത്തിന്റെ ഗൂഢവീചികള്‍ ചുറ്റി
പ്പറന്നൂ സ്വപ്നത്തിന്റെ നിത്യലോകങ്ങള്‍ തേടി

രാത്രിയിലവസാന വിളക്കും അണച്ചു നിന്‍
യാത്രക്കുമുമ്പേ പൊക്കിപ്പിടിച്ച കരങ്ങളില്‍
ബാക്കിയുണ്ടല്ലോ രാഗവിസ്തൃതി പിരിയാതെ
പാട്ടുതീരാതെ ഞങ്ങള്‍ പുറത്ത്, മഴയത്ത്.

‘പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി..’ ബാലഭാസ്‌കറിനെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ്‌

യൂണിവേഴ്സിറ്റി കോളേജില്‍ അവരെത്തി, തങ്ങളുടെ ബാലുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍