UPDATES

വൈറല്‍

ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കൂ, പുഷ് അപ്പ് ചെയ്യൂ, ത്രിപുര യുവാക്കള്‍ക്കും 56 ഇഞ്ച് നെഞ്ചുണ്ടാക്കാം: ബിപ്ലബ് ദേബ്‌

ത്രിപുരയിലെ യുവാക്കള്‍ എല്ലാ ദിവസവും പുഷ് അപ് ചെയ്യുകയാണെങ്കില്‍ ആരോഗ്യമുണ്ടാക്കാന്‍ കഴിയും. ഇങ്ങനെ 56 ഇഞ്ച് ഉണ്ടാക്കി ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം സാക്ഷാത്കരിക്കാം എന്നും ബിപ്ലബ് ദേബ് അഭിപ്രായപ്പെട്ടു.

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ തയ്യാറായാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ത്രിപുരയിലെ യുവാക്കള്‍ക്കും 56 ഇഞ്ച് നെഞ്ചളവ് കൈവരിക്കാമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അങ്ങനെ വന്നാല്‍ സംസ്ഥാനത്തിന്റെ ആരോഗ്യം തന്നെ മെച്ചപ്പെടുമെന്നും ബിപ്ലബ് ദേബ് അഭിപ്രായപ്പെട്ടു. ത്രിപുരയിലെ യുവാക്കള്‍ എല്ലാ ദിവസവും പുഷ് അപ് ചെയ്യുകയാണെങ്കില്‍ ആരോഗ്യമുണ്ടാക്കാന്‍ കഴിയും. ഇങ്ങനെ 56 ഇഞ്ച് ഉണ്ടാക്കി സബ് കാ സാത്, സബ് കാ വികാസ് എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം സാക്ഷാത്കരിക്കാം എന്നും ബിപ്ലബ് ദേബ് അഭിപ്രായപ്പെട്ടു.

താന്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ ചാലഞ്ച് ഏറ്റെടുത്തതായും ദിവസവും 20 പുഷ് അപ് വീതം എടുക്കുന്നുണ്ടെന്നും ബിപ്ലബ് ദേബ് പറഞ്ഞു. എനിക്ക് ഒരു 20 പുഷ് അപ് കൂടിയൊക്കെ ചെയ്യാനാകും. യുവാക്കള്‍ 20 മുതല്‍ 40 വരെ പുഷ് അപ് ഒക്കെ എന്നും രാവിലെ ചെയ്യുന്നത് നല്ലതാണ് – ബിപ്ലബ് പറഞ്ഞു. ജിംനാസ്റ്റ് ദിപ കര്‍മാകര്‍, ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന്‍ തുടങ്ങിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിലാണ് ബിപ്ലബ് ഇക്കാര്യം പറഞ്ഞത്. നേരത്തെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍