UPDATES

വൈറല്‍

ഹര്‍ദികിന് നെഹ്റുവിന്റെ ഡിഎന്‍എ; സഹോദരിയെയും മരുമകളെയും ആശ്ലേഷിക്കുന്ന നെഹ്റുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബി ജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ

നെഹ്രു വിവിധ സ്ത്രീകളുമായി നില്‍ക്കുന്ന ഒമ്പത് ചിത്രങ്ങളാണ് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള ബിജെപി-സംഘപരിവാര്‍ ശ്രമം തുടരുന്നു. ഗുജറാത്തിലെ പട്ടിദാര്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ ‘ലൈംഗിക സിഡി’ പുറത്തുവിട്ടതിന് പിറകെ, നെഹ്രു വിവിധ സ്ത്രീകളുമായി നില്‍ക്കുന്ന ചിത്രങ്ങളോടൊപ്പം നെഹ്രുവിന്റെ ഡിഎന്‍എ തന്നെയാണ് ഹാര്‍ദിക് പട്ടേലിനുമുള്ളതെന്ന പരിഹാസത്തോടെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ്.

നെഹ്രു വിവിധ സ്ത്രീകളുമായി നില്‍ക്കുന്ന ഒമ്പത് ചിത്രങ്ങളാണ് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതില്‍ മൂന്ന് ചിത്രങ്ങളിലെങ്കിലും അദ്ദേഹം ആശ്ലേഷിക്കുയോ ചുംബിക്കുകയോ ചെയ്യുന്നത് സ്വന്തം സഹോദരി വിജയലക്ഷി പണ്ഡിറ്റിനെയോ മരുമകള്‍ നയന്‍താര സെഹ്ഗളിനെയോ ആണെന്നത് മാളവ്യയ്ക്ക് പ്രശ്‌നമല്ല. രോഗാതുരമായ മനസുള്ളവര്‍ക്ക് മാത്രമേ സ്വന്തം സഹോദരിയെ ആശ്ലേഷിക്കുന്നതിനെ ലൈംഗിക ചുവയോടെ കാണാന്‍ സാധിക്കുവെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.

വിവിധ ഔദ്യോഗിക ചടങ്ങുകളില്‍ മൃണാളിനി സാരാഭായ്, എഡ്വീന മൗണ്ട്ബാറ്റന്‍, ജാക്വലിന്‍ കെന്നഡി, മൂന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ സൈമണിന്റെ ഭാര്യ എന്നിവരുമായി നെഹ്രു ചില സൗഹൃദനിമിഷങ്ങള്‍ പങ്കിടുന്നതിനെയാണ് ആസക്തിയുടെ കണ്ണിലൂടെ മാളവ്യ ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ മൃണാളിനി സാരാഭായ് നെഹ്രുവിനോടൊപ്പം നില്‍ക്കുന്ന സന്ദര്‍ഭത്തെ കുറിച്ച് അവര്‍ തന്നെ വിവരിച്ചിട്ടുള്ളതാണ്. അവരുടെ മാതാവും സ്വാതന്ത്ര്യസമര സേനാനിയുമായ അമ്മു സ്വാമിനാഥനുമായി നെഹ്രുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവ് വിക്രം സാരാഭായുടെ കുടുംബ സുഹൃത്തുമായിരുന്നു അദ്ദേഹം. അക്കാലത്ത് ഡല്‍ഹിയില്‍ അപൂര്‍വമായിരുന്ന കഥകളി പ്രദര്‍ശനം കാണാനെത്തിയ ശേഷം ഗ്രീന്‍ റൂമില്‍ എത്തി നെഹ്രു മൃണാളിനിയെ ആശ്ലേഷിക്കുന്ന ചിത്രമാണ് 70 വര്‍ഷങ്ങള്‍ക്ക് ശേഷം മനോവൈകല്യം ബാധിച്ച ചിലര്‍ നെഹ്രുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

സംഘപരിവാരികള്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് ഇതാദ്യമല്ല. അദ്ദേഹം മറ്റ് സ്ത്രീകളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജപ്രചാരണം നടത്തുന്ന രീതി അവര്‍ മുമ്പും പിന്തുടര്‍ന്നിട്ടുണ്ട്. പക്ഷെ ഈ ചിത്രങ്ങളില്‍ എന്താണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഐടി തലവനെ പ്രകോപിപ്പിച്ചത് എന്ന ആള്‍ട്ട് ന്യൂസിന്റെ ചോദ്യം പ്രസക്തമാണ്. അദ്ദേഹം സ്ത്രീകളോടൊപ്പം ചിത്രങ്ങളില്‍ പ്രത്യേക്ഷപ്പെട്ടതിനാണോ? അതോ സ്ത്രീകളുടെ സാന്നിധ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നില്ല എന്നതിലാണോ? അതോ സ്ത്രീകള്‍ അദ്ദേഹത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിലാണോ? അതോ ചില ചിത്രങ്ങളില്‍ അദ്ദേഹം സിഗററ്റ് വലിക്കുന്നതിലാണോ? ഭരിക്കുന്ന പാര്‍ട്ടിയുടെ ഐടി തലവന്‍ തന്നെ ഇത്തരം നികൃഷ്ട പ്രചാരണങ്ങളുമായി രംഗത്തെത്തുമ്പോള്‍, രാജ്യത്തെ രാഷ്ട്രീയ സംവാദം ഇത്രയും തരംതാണതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നും ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/8Fi1A3

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍