UPDATES

വൈറല്‍

ഉദ്ദേശിച്ചത് ‘കംപ്ലെയ്ന്റ്’, അടിച്ചുവന്നപ്പോ ‘കോംപ്ലിമെന്‍റ്’ ആയി; ബിജെപിയുടെ പരാതിയില്‍ അക്ഷരത്തെറ്റ്

പ്രധാനമന്ത്രി മോദിയേയും ഇന്ത്യന്‍ ആര്‍മിയേയും ഫേസ്ബുക്ക് പോസ്റ്റ് വഴി നിരന്തരം അപമാനിക്കുന്നയാളാണ് ദീപക് ശങ്കരനാരായണന്‍ എന്നും ബിജെപി മീഡിയ കോ ഓഡിനേറ്റര്‍ ആര്‍ സന്ദീപ് പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്രക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നു.

കത്വ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ദീപക് ശങ്കരനാരായണന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. 2014ല്‍ ബിജെപിക്ക് വോട്ട് ചെയ്ത, അതിലൂടെ ഹിന്ദു ഭീകരതയ്ക്ക് വോട്ട് ചെയ്ത 31 ശതമാനം പേരെയും കൊന്നിട്ടാണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കണം എന്നായിരുന്നു ദീപക് ആലങ്കാരികമായും വിമര്‍ശനാത്മകമായും പറഞ്ഞത്. എന്നാല്‍ 35 ലക്ഷം മലയാളികളടക്കം രാജ്യത്തെ 41 കോടി ജനങ്ങളെ കൊല്ലാനുള്ള ആഹ്വാനമാണ് ദീപക് നടത്തിയിരിക്കുന്നത് എന്നാണ് ബിജെപിയുടെ ഭാഷ്യം. ദീപകിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ട് എച്ച് പി ഇന്ത്യക്ക് സംഘപരിവാര്‍ അനുകൂലികള്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി മോദിയേയും ഇന്ത്യന്‍ ആര്‍മിയേയും ഫേസ്ബുക്ക് പോസ്റ്റ് വഴി നിരന്തരം അപമാനിക്കുന്നയാളാണ് ദീപക് ശങ്കരനാരായണന്‍ എന്നും ബിജെപി മീഡിയ കോ ഓഡിനേറ്റര്‍ ആര്‍ സന്ദീപ് പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്രക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നു. പക്ഷെ ഈ പരാതയില്‍ മുകളില്‍ സബ്ജക്ട് ആയി പറഞ്ഞിരിക്കുന്നത് Compliment against face book post എന്നാണ്. Complaint എന്ന് പറയുന്നതിന് പകരം സംഗതി Compliment ആയിപ്പോയി. അതാണ് സംഭവിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍