UPDATES

വൈറല്‍

ലോകത്തിലെ ആദ്യ ഫെമിനിസറ്റ് ‘ദ്രൗപതി’ എന്ന് ബിജെപി നേതാവ് റാം മാധവ്; പരാമര്‍ശത്തെ പരിഹസിച്ച് ട്വിറ്റാരികളുടെ പൊങ്കാല

”മഹാഭാരതത്തിന് പിറകിലെ ഏക കാരണം ദ്രൗപദിയാണെന്ന് റാം മാധവ് പറയുന്നെങ്കില്‍ അദ്ദേഹത്തില്‍ പുരാണകാവ്യം മാത്രം മനസിലായില്ല എന്നാണ് സമയ് ചോക്‌സി ട്വീറ്റ് ചെയ്തത്”

ലോകത്തിലെ ആദ്യ ഫെമിനിസ്റ്റാണ് ദ്രൗപദിയെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാലയ്ക്ക് കാരണമാകുന്നു. ‘അവര്‍ക്ക് അഞ്ച് ഭര്‍ത്താക്കന്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെയൊന്നും അവര്‍ അനുസരിച്ചില്ല. അവര്‍ അനുസരിച്ചത് ഭഗവാന്‍ കൃഷ്ണനെയാണ്. എന്നാല്‍ അവര്‍ക്ക് അമിത ലൈംഗീക ദാഹമുണ്ടെന്ന് നമ്മളാരും പറഞ്ഞില്ല, ‘എന്നായിരുന്നു ഗോവയിലെ പനാജിയില്‍ നടന്ന ഇന്‍ഡിക് ഫെസ്റ്റിവലില്‍ റാം മാധവ് അഭിപ്രായപ്പെട്ടത്. 18 ലക്ഷം പേര്‍ മരിച്ചുവെന്ന് പറയപ്പെടുന്ന മഹാഭാരതയുദ്ധത്തിന് ‘ഏക ഉത്തരവാദി ദ്രൗപദിയാണെന്നും റാം മാധവ് പറഞ്ഞു. ഏതായാലും റാം മാധവിനെ കൊന്നുകൊലവിളിച്ചുകൊണ്ടിരിക്കുകയാണ് ട്വിറ്റാരികള്‍.

ഇനിമുതല്‍ ബിജെപിയുടെ നയത്തില്‍ കേന്ദ്രം ഫെമിനിസം ആകുമോ എന്നാണ് ഒരാള്‍ ചോദിച്ചത്. മഹാഭാരതത്തിന് പിറകിലെ ഏക കാരണം ദ്രൗപദിയാണെന്ന് റാം മാധവ് പറയുന്നെങ്കില്‍ അദ്ദേഹത്തില്‍ പുരാണകാവ്യം മാത്രം മനസിലായില്ല എന്നാണ് സമയ് ചോക്‌സി ട്വീറ്റ് ചെയ്തത്. അഞ്ച് ആണുങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ ദ്രൗപദിയാണ് ആദ്യ ഫെമനിസ്റ്റ് എന്ന് പറയുന്ന റാം മാധവിനോട് ആരാണ് ലോകത്തില്‍ ആദ്യത്തെ അവിവേകി എന്ന ചോദ്യമാണ് പത്രലേഖ ചാറ്റര്‍ജി ചോദിക്കുന്നത്.

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാതിരിക്കാലാണ് ഫെമിനിസം എന്നാണ് റാം മാധവ് മനസിലാക്കിയിരിക്കുന്നത് എന്ന് തോന്നുന്നതായി ഒരു കമന്റില്‍ പറയുന്നു. മറിച്ച് സ്ത്രീക്കും പുരുഷനും തുല്യത എന്നതാണ് അതിന്റെ അടിസ്ഥാനതത്വമെന്നെങ്കിലും തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കണമെന്നും ആ ട്വീറ്റ് ആഗ്രഹിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍