UPDATES

വൈറല്‍

ചോരവാര്‍ന്ന കിടക്കുന്ന കുട്ടിയെ ഗൗനിക്കാതെ പോലീസ് വിഐപികള്‍ക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞിട്ടു/ വീഡിയോ

‘ഈ കുട്ടി മരിച്ചാലെന്തു ചെയ്യും? ആര് അതിന്റെ ഉത്തരവാദിത്വമെടുക്കും?’ –

ചോരവാര്‍ന്ന കിടക്കുന്ന കുട്ടിയെ ഗൗനിക്കാതെ ഡല്‍ഹി പോലീസ് വിഐപികള്‍ക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പോലീസിന്റെ നടപടി കണ്ട് വഴിയാത്രക്കാരില്‍ ഒരാളാണ് ലൈവ് സ്ട്രീമില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്. ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം.

‘ഈ കുട്ടി മരിച്ചാലെന്തു ചെയ്യും? ആര് അതിന്റെ ഉത്തരവാദിത്വമെടുക്കും?’ എന്നൊക്കെ കുട്ടിയുടെ കൂടെ വന്ന ബന്ധു പോലീസിനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. മലേഷ്യല്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകുവാനാണ് പോലീസ് റോഡ് താല്‍ക്കാലികമായി തടഞ്ഞത്.

നാട്ടുകാരില്‍ ചിലര്‍ പോലീസിനോട്- ‘ആംബുലന്‍സിനെ കടത്തിവിടാനും, ചോരവാര്‍ന്ന് മരിക്കാന്‍ കിടക്കുന്ന ഈ ബാലന്റെ ജീവനേക്കാള്‍ പ്രധാനമാണോ വിഐപികള്‍? ഈ കുട്ടി മരിക്കുവാന്‍ കാത്തു നില്‍ക്കുകയാണോ നിങ്ങള്‍? എന്നിങ്ങനെ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. പ്രോട്ടക്കാള്‍ അനുസരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത് എന്നാണ് പോലീസുകാര്‍ പ്രതികരിക്കുന്നത്. വിഐപി പോയതിന് ശേഷം ആംബുലന്‍സിനെ കടത്തിവിട്ടു.

പോലീസിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ വീഡിയോ പ്രചരിക്കുകയാണ്. അതേ സമയം എന്‍ഡിടിവി സംഭവത്തിലെ മറ്റൊരു കാര്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഐപികള്‍ കടന്നു പോയതിന് ശേഷം പോലീസ് ആംബുലന്‍സിന് ആശുപത്രി വരെ എസ്‌കോര്‍ട്ട് പോയി എന്നും മറ്റു വാഹനങ്ങള്‍ക്കിടയില്‍ ആംബുലന്‍സ് പെട്ടുപോകാതെ കടത്തിവിട്ടുവെന്നുമാണ് ആ റിപ്പോര്‍ട്ട്.

എപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ അഞ്ചരലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇപ്പോഴും വൈറലാണ് ഈ വീഡിയോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍