UPDATES

വൈറല്‍

“വീണ്ടും ചന്ദ്രനിലേയ്ക്ക് പോയാലോ?”: ട്രംപിന്റെ ബഹിരാകാശ പ്രസംഗം കേട്ട് പകച്ചുപോയ ബുസ് ആല്‍ഡ്രിന്‍

ട്രംപ് പറയുന്നു: “ഭാവിയില്‍ നമ്മള്‍ തിരിഞ്ഞു നോക്കി പറയും സ്പേസ് ഇല്ലാതെ എങ്ങനെ നമ്മളത് ചെയ്തു എന്ന്”

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബഹിരാകാശ പര്യവേഷത്തെ സംബന്ധിച്ച് പ്രസംഗിക്കുകയാണ്. അതുകേട്ട് പിന്നില്‍ നില്‍ക്കുന്ന മനുഷ്യന്റെ രസികന്‍ ഭാവപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അത് ബുസ് ആല്‍ഡ്രിനാണ് (എഡ്വിന്‍ ആല്‍ഡ്രിന്‍) (87). നീല്‍ ആംസ്‌ട്രോംഗിന് ശേഷം ചന്ദ്രനില്‍ കാല് കുത്തിയ രണ്ടാമത്തെ മനുഷ്യന്‍. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം. നാഷണല്‍ സ്‌പേസ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഓഡര്‍ ഒപ്പ് വയ്ക്കുന്ന ചടങ്ങ്. ട്രംപ് പറയുന്നു: “ഭാവിയില്‍ നമ്മള്‍ തിരിഞ്ഞു നോക്കി പറയും സ്പേസ് ഇല്ലാതെ എങ്ങനെ നമ്മളത് ചെയ്തു എന്ന്”

വീഡിയോ: 

രസികന്‍ ട്വീറ്റുകളാണ് ഇതിന് പ്രതികരണമായി വന്നിരിക്കുന്നത്. ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലം ചന്ദ്രനില്‍ ചിലവഴിച്ചാലോ എന്നാണ് ബുസ് ആല്‍ഡ്രിന്‍ ആലോചിക്കുന്നതെന്ന് ഒരാള്‍:

രാജ്യത്തെ ഭൂരിഭാഗം പേരുടേയും വികാരമാണ് ബുസ് ആല്‍ഡ്രിന്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മറ്റൊരാള്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍