UPDATES

വൈറല്‍

ന്യൂസ് റൂമുകളെ പേടിയില്ലാത്ത കുട്ടികള്‍ (വീഡിയോ)

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വെയ്ന്‍ റൂണി വിരമിക്കുന്നത് സംബന്ധിച്ച കാര്യത്തിലേയ്ക്കാണ് പിന്നീട് അലെസ്റ്റര്‍ പോകുന്നത്. വാര്‍ത്ത വളരെ കൂളായി തന്നെ സൈന്‍ ഓഫ് ചെയ്യുന്നു.

മസില്‍ പെരുപ്പിച്ചും ഒച്ചയുണ്ടാക്കിയും അതിഥികളെ ചോദ്യം ചെയ്ത് വിരട്ടുന്ന വാര്‍ത്താവതാരകര്‍ക്ക് ബിബിസിയുടെ ഈ ലൈവ് ടിവി ചര്‍ച്ച കാണാവുന്നതാണ്. ചര്‍ച്ചാവിഷയം അവതാരകരുടെ ശരീരഭാഷയും മാറ്റാമെങ്കിലും ന്യൂസ് റൂമുകള്‍ പൊട്ടിത്തെറിക്കാനുള്ള ഇടമല്ല എന്നാണ് ആഗോള മാധ്യമങ്ങളിലെ അവതാരകര്‍ എല്ലായ്‌പ്പോഴും കാണിക്കുന്ന മാതൃക. അത് ഏത് തരത്തിലുള്ള ചര്‍ച്ചയായാലും ഓഗസ്റ്റ് 23ന് ലണ്ടനില്‍ ഐടിവി ന്യൂസിന്റെ ചര്‍ച്ചയാണ് രംഗം. അവതാരകന്‍ അലസ്‌റ്റെയിര്‍ സ്റ്റിവാര്‍ട്ട് ചര്‍ച്ച നടത്തുന്നു. ചെറിയ കുട്ടികളില്‍ പശുവിന്‍ പാല്‍ ഉണ്ടാക്കുന്ന അലര്‍ജികള്‍ സംബന്ധിച്ച ഡോക്ടര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

രണ്ട് കുട്ടികളുടെ അമ്മയായ ലൂസി റോങ്കയാണ് അതിഥി. ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ലൂസിയുടെ മക്കളായ ഐറിസും ജോര്‍ജും അവതാരകന്റെ ഡെസ്‌കിന് മുകളില്‍ കയറി. ഐറിസാണ് കൂടുതല്‍ ചുറുചുറുക്കോടെ ഡെസ്‌കിന് മുകളില്‍ കയറി കളിക്കുന്നത്. അവതാരകന്‍ അലെസ്റ്റര്‍ കുട്ടികളെ വളരെ രസകരമായി കൈകാര്യം ചെയ്യുകയും പിന്നീട് കായിക വാര്‍ത്തയിലേയ്ക്ക് തിരിയുകയും ചെയ്യുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വെയ്ന്‍ റൂണി വിരമിക്കുന്നത് സംബന്ധിച്ച കാര്യത്തിലേയ്ക്കാണ് പിന്നീട് അലെസ്റ്റര്‍ പോകുന്നത്. വാര്‍ത്ത വളരെ കൂളായി തന്നെ സൈന്‍ ഓഫ് ചെയ്യുന്നു. നേരത്തെ ബിബിസിയുടെ ലൈവ് ചര്‍ച്ചയ്ക്കിടയിലും ഇത്തരമൊരു സംഭവം ഉണ്ടായിരുന്നു. അച്ഛന്‍ വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ മകന്‍ മാരിയനാണ് ന്യൂസ് ടേബിളിലേയ്ക്ക് കയറിയത്.

ഐടിവിയുടെ വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍