UPDATES

വൈറല്‍

പ്രിയ വാര്യരുടെ അഡാറ്‌ കണ്ണിറുക്കല്‍ പോലെ ലിയാംഗ് സിയാംഗിന്റെ അപാര കണ്ണുരുട്ടല്‍ (വീഡിയോ)

ലിയാംഗിന്റെ ഭാവപ്രകടനം ടിവി ക്യാമറകള്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്വിറ്ററിലും വീബോയിലുമെല്ലാം ലിയാംഗ് തന്നെ. ടീ ഷര്‍ട്ടുകളിലും മൊബൈല്‍ ഫോണ്‍ കവറുകളിലും ലിയാംഗ് എത്തിത്തുടങ്ങിയിരിക്കുന്നു.

പ്രിയ വാര്യരുടെ കണ്ണിറുക്കലും പുരികം വളയ്ക്കലും ആസ്വദിച്ചവര്‍ക്ക് മുന്നിലേയ്ക്ക് വൈറലായി ചൈനയില്‍ നിന്നൊരു കണ്ണുരുട്ടല്‍ വീഡിയോ. തൊട്ടടുത്ത് നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ തള്ളല്‍ സഹിക്ക വയ്യാതെ വന്നപ്പോള്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് സ്വാഭാവികമായി പ്രത്യക്ഷപ്പെട്ട ഭാവം. വര്‍ഷങ്ങളായി ചൈനയിലെ വിദേശ റിപ്പോര്‍ട്ടര്‍മാര്‍ ആലോചിക്കുന്നതാണ് ചൈനീസ് അധികൃതരുടെ പ്രഹസന വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കണോ എന്ന കാര്യം. ഏതായാലും ചൈനീസ് മാധ്യമപ്രവര്‍ത്തകയുടെ കണ്ണുരുട്ടല്‍ വൈറലായി. നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള ദൃശ്യമാണ്.

ചൈനീസ് ഭരണകൂടത്തോട് അന്ധമായ വിധേയത്വം പുലര്‍ത്തുന്ന ചോദ്യമാണ് ഷാംഗ്ഹായിലെ ബിസിനസ് ജേണലിസ്റ്റായ ലിയാംഗ് സിയാംഗ് യിക്ക് അസഹനീയമായി തോന്നിയത്. യുഎസ് ചാനല്‍ റിപ്പോര്‍ട്ടറായ സാംഗ് ഹുയ്ജുന്‍ ആണ് ചോദ്യങ്ങള്‍ക്ക് പകരം ചൈനീസ് ഗവണ്‍മെന്റിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയത്. ചൈനീസ് ഗവണ്‍മെന്റുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്ന അമേരിക്കന്‍ മള്‍ട്ടിമീഡിയ നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ലിയാംഗ്. ചൈനയില്‍ പരിഷ്‌കാരങ്ങളുടേയും തുറന്ന സമ്പദ് വ്യവസ്ഥയുടേയും 40ാം വാര്‍ഷികമാണ് ഇപ്പോളെന്ന് പറഞ്ഞ ലിയാംഗ്, ചൈന പുറംലോകത്തിന് വേണ്ടി കൂടുതല്‍ തുറക്കപ്പെടുമെന്നും പ്രഖ്യാപിച്ചു. ഷീ ജിന്‍ പിങിന്റെ ബെല്‍ട്ട് ആന്‍ഡ് റോഡ് പ്രോജക്ട് സംബന്ധിച്ച് ചോദ്യങ്ങളൊന്നുമുണ്ടായില്ല. സുതാര്യതയുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഗവണ്‍മെന്റ് ഇത്തരത്തില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത്.

ലിയാംഗിന്റെ ഭാവപ്രകടനം ടിവി ക്യാമറകള്‍ പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്വിറ്ററിലും വീബോയിലുമെല്ലാം ലിയാംഗ് തന്നെ. ടീ ഷര്‍ട്ടുകളിലും മൊബൈല്‍ ഫോണ്‍ കവറുകളിലും ലിയാംഗ് എത്തിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍സര്‍മാരുടെ ഇടപെടലുമുണ്ടായിട്ടുണ്ട്. സമീപകാല ചൈനീസ് ചരിത്രത്തിലെ ശക്തമായ വിമത രാഷ്ട്രീയ പ്രസ്താവനകളിലും പ്രകടനങ്ങളിലും അപൂര്‍വമാണ് ഇത്. ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗവണ്‍മെന്റ് താക്കീത് നല്‍കിയതായി ചൈന ഡിജിറ്റല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണുരുട്ടല്‍ പ്രകടനം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പാടില്ലെന്നാണ് താക്കീത്. ഇതുവരെ ഇത് സംബന്ധിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്യണം.

പാര്‍ട്ടി പരിപാടി കവര്‍ ചെയ്യാനുള്ള ലിയാംഗിന്റെ അംഗീകാരം റദ്ദാക്കിയതായാണ് ഹോംഗ് കോംഗില്‍ നിന്നുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിയാംഗിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. അവരുടെ വീബോ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതേസമയം ലിയാംഗിന് പിന്തുണയുമായി അവരുടെ സ്ഥാപനമായ യികായ് മീഡിയ ഗ്രൂപ്പ് രംഗത്തെത്തി. പാര്‍ട്ടി പരിപാടി കവര്‍ ചെയ്യാനുള്ള ലിയാംഗിന്റെ അംഗീകാരം റദ്ദാക്കിയതായാണ് ഹോംഗ് കോംഗില്‍ നിന്നുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിയാംഗിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. അവരുടെ വീബോ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അതേസമയം ലിയാംഗിന് പിന്തുണയുമായി അവരുടെ സ്ഥാപനമായ യികായ് മീഡിയ ഗ്രൂപ്പ് രംഗത്തെത്തി. 16 സെക്കന്റുള്ള വീഡിയോയില്‍ ചൈനീസ് മന്ത്രിയോട് ചോദ്യങ്ങള്‍ ഇങ്ങനെ – മറ്റ് രാജ്യങ്ങളുമായുള്ള ചൈനയുടെ സ്വതന്ത്ര വ്യാപാര കരാര്‍ എങ്ങനെ മുന്നോട്ട് പോകുന്നു. മള്‍ട്ടി ലാറ്ററല്‍ ട്രേഡിംഗ് സിസ്റ്റവുമായി ചൈനയുടെ സ്വതന്ത്ര വ്യാപാര കരാര്‍ എങ്ങനെ സംവദിക്കുന്നു, ഇത് ഭാവിയില്‍ എങ്ങനെ വികസിക്കുമെന്നാണ് കരുതുന്നത്.

ഒന്നു ‘കണ്ണടച്ച്’ തുറന്നപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായികയായി മാറിയ പ്രിയ വാര്യര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍