UPDATES

വൈറല്‍

സിവില്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം; മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ ചേരണ്ട: ത്രിപുര മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കും സിവില്‍ എഞ്ചിനിയര്‍മാരെ പോലെ സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പെട്ടെന്ന് തന്നെ അവര്‍ പഠിച്ച അറിവുകള്‍ പ്രാവര്‍ത്തികമാക്കാനാകും

സിവില്‍ എഞ്ചിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്നും അവര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നും എന്നാല്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് ഇതിന് കഴിയില്ലെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അഗര്‍ത്തലയില്‍ സിവില്‍ സര്‍വീസ് ഡേയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കവേയാണ് ബിപ്ലബ് ദേബ് ഇക്കാര്യം പറഞ്ഞത്. മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ സിവില്‍ സര്‍വീസിന് ശ്രമിക്കരുത്. ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിചയമുണ്ടാവുക സിവില്‍ എഞ്ചിനിയര്‍മാര്‍ക്കാണ്. സിവില്‍ എഞ്ചിനിയറിംഗ് പഠനമാണ് ഈ അറിവ് നല്‍കുന്നത് – ബിപ്ലബ് ദേബ് പറഞ്ഞു. ത്രിപുര ഇന്‍ഫോവേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡോക്ടര്‍മാര്‍ക്കും സിവില്‍ എഞ്ചിനിയര്‍മാരെ പോലെ സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പെട്ടെന്ന് തന്നെ അവര്‍ പഠിച്ച അറിവുകള്‍ പ്രാവര്‍ത്തികമാക്കാനാകും. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന ബിപ്ലബ് ദേബിന്റെ അഭിപ്രായ പ്രകടനം ശ്രദ്ധേയമായിരുന്നു. ലക്ഷ്മിയടേയും സരസ്വതിയുടേയും മുഖ, രൂപങ്ങളില്ലാത്ത ഡയാന ഹെയ്ഡന്‍, ഐശ്വര്യ റായിയെ പോലെ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അവര്‍ക്ക് കിട്ടിയ ലോക സുന്ദരി പട്ടം അര്‍ഹിക്കാത്തതാണെന്നും ബിപ്ലബ് ദേബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രക്തസാക്ഷിയായ ഭഗത് സിംഗിനെ കാണാന്‍ കോണ്‍ഗ്രസുകാര്‍ പോയില്ലെന്നാണ് മോദി ഉദ്ദേശിച്ചതെന്ന് ശോഭ സുരേന്ദ്രന്‍; വിവരക്കേട് പറയരുതെന്ന്‌ ഷാനി

ഭഗത് സിംഗിനെ കാണാത്ത നെഹ്രു; 7.45ന്റെ രബീന്ദ്ര സംഗീതം 5.30ന് കേട്ട മോദി – ‘ദ ലൈ ലാമ’യുടെ നുണകള്‍ ഡല്‍ഹിയില്‍ പോസ്റ്ററായി

ഡയാന ഹെയ്ഡന് ലോകസുന്ദരിയാകാന്‍ യോഗ്യതയില്ല; ലക്ഷ്മിയുടേയും സരസ്വതിയുടേയും ലുക്കില്ലെന്ന് ത്രിപുര മുഖ്യന്‍

മഹാഭാരതകാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നു ത്രിപുര ബിജെപി മുഖ്യമന്ത്രി

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ ഇവയൊക്കെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍