UPDATES

വൈറല്‍

ഹാജര്‍ വിളിച്ചപ്പോള്‍ മിണ്ടിയില്ല; മൂന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം/ വീഡിയോ

കുട്ടിയെ തല്ലുകയും വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്

ഹാജര്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന മൂന്നാം ക്ലാസുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ സെന്റ് ജോണ്‍ വിയാന്നി ഹൈസ്‌കൂളിലാണ് സംഭവം. കുട്ടിയെ തല്ലുകയും വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ടീച്ചര്‍ ഹാജര്‍ വിളിച്ചപ്പോള്‍ താന്‍ ചിത്രം വരയ്ക്കുകയായിരുന്നെന്നാണ് കുട്ടി പറയുന്നത്. ബുധനാഴ്ച കുട്ടി വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാട് കണ്ട മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പരാതി പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് 40 തവണയോളം തല്ലിയതായി മനസിലായത്. അതോടെ റെതിക വി ജോണ്‍ എന്ന അധ്യാപികയെ പ്രിന്‍സിപ്പില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തു.

അവര്‍ മാപ്പ് പറഞ്ഞെങ്കിലും കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി പറയുകയായിരുന്നു. അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്നും നീക്കം ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍