UPDATES

വൈറല്‍

നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നു; മലയാളികള്‍ക്ക് ഓ… പോട്…: വാസുകി ഐഎഎസ്

മലയാളികള്‍ക്ക് എന്തു ചെയ്യാനാവുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്.

ഒരുനിമിഷം…. നിങ്ങള്‍ എന്ത് ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ.? തിരുവനന്തപുരം എസ് വി എസ് സ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ സാധനങ്ങളുടെ കളക്ഷന്‍ സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരോടായി ജില്ലാ കളക്ടര്‍ വാസുകി മൈക്കിലൂടെ ചോദിച്ചു. കേട്ടു നിന്നവര്‍ ആദ്യം ഒന്ന് അമ്പരന്നു. വാസുകി തുടര്‍ന്നു. സെന്തമിള്‍ കലര്‍ന്ന മലയാളത്തില്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണ്.

മലയാളികള്‍ക്ക് എന്തു ചെയ്യാനാവുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്. ഇത്രയും സേവന സന്നദ്ധരാണ് മലയാളികള്‍. കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കേരളത്തിന്റെ മറ്റൊരിടത്ത് നിന്ന് തന്നെ വലിയ തോതില്‍ സാന്ത്വനം എത്തിക്കുന്നു എന്നത്. ഇത് രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നിങ്ങള്‍ എല്ലാവരും ഹീറോകളാണ് വാസുകി പറയുന്നു. സ്വാതന്ത്രത്തിന് വേണ്ടി പോരാടിയ പോരാളികളെ പോലെയാണ് നിങ്ങള്‍.

ഇത്തരം പ്രവര്‍ത്തനങ്ങളുലൂടെ സര്‍ക്കാരിന് വലിയ തൊഴില്‍ ലാഭമാണ് ഉണ്ടായിട്ടുള്ളത്. വിമാനത്താവളത്തിലടക്കം നിരധിപേര്‍ ലോഡിങ്ങ് ഉള്‍പ്പെടെയുള്ള പ്‌രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. നല്ലകാര്യം ചെയ്യുമ്പോള്‍, പഠനകാലത്ത് തങ്ങള്‍ ചെയ്യാറുള്ള ഓ.. പോട്… ഓഹോ… മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നെന്നും വാസുകി പറയുന്നു.

മഴക്കെടുതി രൂക്ഷമായ ദിനങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ ദുരിതാശ്വാസ ക്യാംമ്പുകളിലും, നഗരത്തിലെ കളക്ഷന്‍ സെന്റ്‌റുകളിലും സജീവമായിരുന്നു വാസുകി ഐഎഎസ്. പ്രളയക്കെടുതി നേരിട്ട ദിവസങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിയും, പ്രര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപ്പെടും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു വാസുകി ഐഎ എസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍