UPDATES

വൈറല്‍

‘കമാന്‍ഡര്‍ ഇന്‍ തീഫ്‌’: മോദി സര്‍ക്കാരിനെതിരെ ദസോള്‍ട്ട് ചെയര്‍മാന്റെ വീഡിയോയുമായി കോണ്‍ഗ്രസ്

കരാര്‍ പങ്കാളിയായ എച്ച്എഎല്ലുമായി ഉത്തരവാദിത്തം പങ്കിടുന്നത് സംബന്ധിച്ചാണ് ട്രാപ്പിയര്‍ സംസാരിക്കുന്നത്. അന്തിമ കരാര്‍ ഉടന്‍ ഒപ്പ് വയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ട്രാപ്പിയര്‍ പറയുന്നു.

റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്. റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്റെ ചെയര്‍മാന്‍ എറിക് ട്രാപ്പിയറുടെ 2015 മാര്‍ച്ച് 25ന്റെ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റാഫേല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് 17 ദിവസം മുമ്പായിരുന്നു ഇത്. ഇന്ത്യന്‍ വ്യോമസേനയുടേയും എച്ച്എഎല്ലിന്റേയും (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ എറിക് ട്രാപ്പിയര്‍ സംസാരിക്കുന്നതിന്റെ വീഡിയോ ആണിത്. കരാര്‍ പങ്കാളിയായ എച്ച്എഎല്ലുമായി ഉത്തരവാദിത്തം പങ്കിടുന്നത് സംബന്ധിച്ചാണ് ട്രാപ്പിയര്‍ സംസാരിക്കുന്നത്. അന്തിമ കരാര്‍ ഉടന്‍ ഒപ്പ് വയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ട്രാപ്പിയര്‍ പറയുന്നു.

എന്നാല്‍ 17 ദിവസത്തിന് ശേഷം മോദി പാരീസില്‍ പ്രഖ്യാപിച്ച കരാറില്‍ പങ്കാളിയായി എച്ച്എഎല്ലിന് പകരം റിലൈന്‍സ് ഡിഫന്‍സ് ആണ് വന്നത്. അതേസമയം ഫ്രഞ്ച് കമ്പനി ദസോള്‍ട്ടും പ്രതിരോധ മന്ത്രാലയവും എച്ച്എല്ലും ഉള്‍പ്പെട്ടതാണ് ചര്‍ച്ച എന്നാണ് ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞത്.

ഇന്ത്യ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണ് കരാര്‍ പങ്കാളിയായി റിലൈന്‍സ് ഡിഫന്‍സിനെ ദസോള്‍ട്ട് തിരഞ്ഞെടുത്തത് എന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്, മീഡിയ പാര്‍ട്ട് എന്ന ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞത് വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ശരിവയ്ക്കുകയാണ് മീഡിയ പാര്‍ട്ട് തലവനും. ബ്രട്ട് പുറത്തുവിട്ട ഈ വീഡിയോ ആണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരിക്കുന്നത്. മോദിയെ കമാന്‍ഡര്‍ ഇന്‍ തീഫ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്.

റാഫേല്‍ കത്തുന്നു: രാഹുല്‍ ഗാന്ധിയുടെ കുടുംബക്കാര്‍ എല്ലാം കള്ളന്മാരെന്ന് നിര്‍മ്മല സീതാരാമന്‍; ഒലാന്ദിനെ തള്ളി ഇന്ത്യ

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍