UPDATES

വൈറല്‍

പ്രതി മലവിസര്‍ജനം ചെയ്യുന്നതും കാത്ത് 22 ദിവസമായി പൊലീസ്; തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ഒരു യുകെ വേര്‍ഷന്‍

പോലീസുകാരുടെ മലം കാത്തിരിപ്പ് #poowatch എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയി

‘തൊണ്ടിമുതലും ദൃക്ഷസാക്ഷിയും’ എന്ന മലയാളം സിനിമയില്‍ മോഷണവസ്തു വിഴുങ്ങിയ കള്ളനെയും കൊണ്ട് പോലീസുകാര്‍ രാവിലെ തന്നെ വെളിമ്പ്രദേശത്തേക്ക് പോകുന്നുണ്ട്. കള്ളന് വയറു നിറയെ ഭക്ഷണവും കക്കൂസില്‍ പോകാനുള്ള സൗകര്യങ്ങളും ചെയ്ത് കൊടുത്ത് അവര്‍ കാത്തിരിക്കും. പക്ഷേ കള്ളന്‍ പൊലീസിനെ വട്ടം ചുറ്റിക്കും. സിനിമയിലെ അതേ അവസ്ഥയിലാണ് ഇപ്പോള്‍ യുകെയിലെ പൊലീസും. സിനിമയില്‍ മാലവിഴുങ്ങിയവനു വേണ്ടിയാണ് കാത്തിരിപ്പെങ്കില്‍, ഇവിടെ ഒരു മയക്കു മരുന്ന് കച്ചവടക്കാരനാണ് കഥാപാത്രം.

ജനുവരിയില്‍ അറസ്റ്റ് ചെയ്ത ഒരു മയക്കുമരുന്ന് കച്ചവടക്കാരനാണ് പൊലീസിന്റെ ക്ഷമ പരിശോധിക്കുന്നത്. എസ്സക്‌സ് പോലീസ്, ഓപ്പറേഷന്‍ റാപ്റ്റര്‍ വെസ്റ്റിലൂടെ അറസ്റ്റ് ചെയ്തതാണ് ഇയാളെ. പൊലീസ് പിടിയിലായതോടെ ഇയാളുടെ കൈവശം ഉണ്ടായിരുന്ന മയക്കു മരുന്ന് വിഴുങ്ങിക്കളഞ്ഞു. തൊണ്ടുമുതലാണ് വിഴുങ്ങിയത്. അതു കിട്ടാതെ കേസ് നിലനില്‍ക്കില്ല. പ്രതി മല വിസര്‍ജനം നടത്തുമ്പോള്‍ വിഴുങ്ങിയ മയക്കുമരുന്നുകളും പുറത്തു വരുമെന്ന് പൊലീസ് കരുതി. പക്ഷേ, പിടികൂടി മൂന്നാഴ്ചയായിട്ടും ഇയാള്‍ കക്കൂസില്‍ പോകുന്നില്ല.

22 ദിവസമായി പ്രതി മലവിസര്‍ജനവും ചെയ്ത് കാത്തിരിക്കുന്ന പൊലീസ് പക്ഷേ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പോലീസുകാരുടെ മലം കാത്തിരിപ്പ് #poowatch എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയി.

അന്വേഷണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളെല്ലാം പോലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അവര്‍ തന്നെയാണ് poo watch എന്ന ഹാഷ്ടാഗും കൊടുത്തിരിക്കുന്നത്.

ഇയാള്‍ മലവിസ്സര്‍ജ്ജനം നടത്താതെ കോടതിയില്‍ ഹാജരാക്കാനാകാത്തതിനാല്‍ കസ്റ്റഡി നീട്ടി വാങ്ങാന്‍ അപേക്ഷിക്കുമെന്നു പോലീസ് പറയുന്നു. ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വിസ്സര്‍ജ്ജനം നടത്താത്തത് സ്വന്തം ഇഷ്ടത്തിനാണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. രസകമായ ഈ ഹാഷ്ടാഗ് ട്വിറ്റര്‍ ഏറ്റെടുത്തു. നിരവധി പേരാണ് ഈ ഹാഷ്ടാഗിനോട് പ്രതീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍