UPDATES

വൈറല്‍

വധു അണിഞ്ഞ സാരിയുടെ നീളം 3.2 കി.മീ; മുന്താണി പിടിക്കാന്‍ 250 സ്‌കൂള്‍ കുട്ടികള്‍/ വീഡിയോ

കിലോമീറ്ററുകള്‍ നീളമുള്ള സാരിയുടെ മുന്താണിയും പിടിച്ച് കുട്ടികള്‍ക്കും വെയിലത്ത് നടക്കേണ്ടി വന്നു

വിത്യസ്തമായി വിവാഹം നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അത്തരൊരു വിവാഹത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ശ്രീലങ്കയിലെ കൊളംബിയയില്‍ നടന്ന ഈ വിവാഹത്തിന് വധു അണിഞ്ഞത് 3.2 കിലോമീറ്റര്‍ നീളമുള്ള സാരിയാണ്. 250 സ്‌കൂള്‍ കുട്ടികളെയാണ് സാരിയുടെ മുന്താണി പിടിക്കാന്‍ നിയോഗിച്ചത്. കൂടാതെ 100 കുട്ടികളെ വധുവിന്റെ ഫ്‌ളവര്‍ ഗേള്‍സായും നിയോഗിച്ചു.

ഇത് വധുവിനെ കുരുക്കിലാക്കുകയും ചെയ്തു. കാന്റി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. പൊരിവെയിലത്ത് മെയിന്‍ റോഡിലൂടെയായിരുന്നു വധു വിവാഹ വേദിയിലേക്കെത്തിയത്. കിലോമീറ്ററുകള്‍ നീളമുള്ള സാരിയുടെ മുന്താണിയും പിടിച്ച് കുട്ടികള്‍ക്കും വെയിലത്ത് നടക്കേണ്ടി വന്നു.

മാത്രമല്ല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് കുട്ടികളെ വിവാഹചടങ്ങുകളില്‍ പങ്കെടുപ്പിച്ചത്. സംഭവം വിവാദമായതോടെ ദേശീയ ശിശു സംരക്ഷണ സമിതി അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ഇവര്‍ക്ക് ശിക്ഷ ലഭിക്കാം. വീഡിയോ കാണാം-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍