UPDATES

വൈറല്‍

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു: കൈഫിനെതിരെ മതമൗലികവാദികള്‍

മുത്തലാഖ് ഇസ്ലാമിനും ഖുര്‍ ആനിനും എതിരാണെന്ന് സുപ്രീംകോടതി പറയുന്നു. അങ്ങനെ നോക്കിയാല്‍ വന്ദേ മാതരവും ഇസ്ലാം വിരുദ്ധമല്ലേ എന്ന് സാഖിബ് ഹംസ എന്നയാള്‍ കൈഫിനോട് ചോദിച്ചു.

മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെ ട്വിറ്ററില്‍ മതമൗലികവാദികളായ ട്രോളര്‍മാരുടെ ആക്രമണം. മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് മുസ്ലീം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തും. ലിംഗിനീതി ഉറപ്പുവരുത്തേണ്ടതാണ് – ഇതായിരുന്നു കൈഫിന്റെ ട്വീറ്റ്. മുത്തലാഖ് ഇസ്ലാമിനും ഖുര്‍ ആനിനും എതിരാണെന്ന് സുപ്രീംകോടതി പറയുന്നു. അങ്ങനെ നോക്കിയാല്‍ വന്ദേ മാതരവും ഇസ്ലാം വിരുദ്ധമല്ലേ എന്ന് സാഖിബ് ഹംസ എന്നയാള്‍ കൈഫിനോട് ചോദിച്ചു. അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന് ഖുര്‍ ആന്‍ വ്യക്തമാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഹംസയുടെ ചോദ്യം. സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷ ലഭിക്കുന്നത് ഇസ്ലാമിലാണെന്നും ഒരു മുസ്ലീമായ നിങ്ങള്‍ അത് അറിഞ്ഞിരിക്കണമെന്നും സാഹൂര്‍ ഭട്ട് എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. നിങ്ങള്‍ ഖുര്‍ ആന്‍ വായിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്താണ് സ്ത്രീ സുരക്ഷയും ലിംഗനീതിയും എന്നൊക്കെ മനസിലാകുമായിരുന്നു എന്നാണ് മുഹമ്മദ് അലി എന്നയാളുടെ അഭിപ്രായം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍