UPDATES

വൈറല്‍

മുന്‍ കാമുകിയെ ഭയപ്പെടുത്താന്‍ അജ്ഞാത യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവിട്ട് ഡല്‍ഹി എസ്‌ഐയുടെ മകന്‍

തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജ്യോതിക്കും അതേ വിധിയുണ്ടാകുമെന്ന ഭീഷണി മുഴക്കുന്നുമുണ്ട് രോഹിത് ചൗധരി

ഡല്‍ഹി പോലീസിലെ ഒരു സബ് ഇന്‍സ്‌പെക്ടറായ അശോക് കുമാറിന്റെ മകന്‍ രോഹിത് ചൗധരിയുമായി ജ്യോതി ശര്‍മ്മ പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയബന്ധം അവസാനിച്ചത്തിനുശേഷം കഴിഞ്ഞ രണ്ടരമാസമായി രോഹിതില്‍നിന്നും വലിയ ഭീഷണികളാണ് ജ്യോതിക്ക് നേരിടുന്നത്. ചൊവ്വാഴ്ച രാത്രി ജ്യോതിയുടെ വീട്ടിലേക്ക് രോഹിത് മദ്യപിച്ചെത്തിയതിനെത്തുടര്‍ന്നാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

രോഹിത്തിന്റെ ശല്യപ്പെടുത്തുലുകളെകുറിച്ച് കുടുംബാംഗങ്ങളോടോ അടുത്ത ബന്ധുക്കളോടോ പറഞ്ഞിരുന്നില്ലെന്നും, എന്നാല്‍ അവര്‍ കാര്യങ്ങളെല്ലാം അറിഞ്ഞതോടെയാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്നും ജ്യോതി പറയുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ ബുധനാഴ്ചയാണ് ജ്യോതി പരാതിനല്‍കിയത്. തുടര്‍ന്ന് രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു.

പക്ഷേ, വ്യാഴാഴ്ചയായപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ മാറിമറിഞ്ഞു. 15 ദിവസങ്ങള്‍ക്ക് മുന്‍പ് ജ്യോതിക്ക് രോഹിത് ഒരു വീഡിയോ അയച്ചിരുന്നു. അജ്ഞാതയായ ഒരു സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അതില്‍. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ജ്യോതിക്കും അതേ വിധിയുണ്ടാകുമെന്ന ഭീഷണി മുഴക്കുന്നുമുണ്ട്. വീഡിയോ ‘ടര്‍ബന്‍ ആന്‍ഡ് ബിയേര്‍ഡ്’ എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം വന്നത്. (ഇപ്പോള്‍ വീഡിയോ ലഭ്യമല്ല) തുടര്‍ന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനു ശേഷമാണ് ജ്യോതി കൂടുതല്‍ വിശദമായ പരാതി നല്‍കുന്നത്.


എന്നാല്‍ താന്‍ പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ രോഹിത് അവിടെ ഉണ്ടായിരുന്നില്ലെന്ന് അവള്‍ ആരോപിക്കുന്നു. രോഹിത് എവിടെയാണെന്ന് അറിയില്ലെന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) സത്യ പ്രകാശ് പറഞ്ഞത്. തിലക് നഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്റെയും, എന്റെ അച്ഛന്റെയും അടുത്ത സുഹൃത്താണെന്നും, അതിനാല്‍തന്നെ ‘ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും’ രോഹിത് പറഞ്ഞതായി ജ്യോതി പറയുന്നു. ഇതും പരാതിയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

‘എസ്.എച്ച്.ഒ-യുടെ പേര് പരാതിയില്‍ ഉള്ളതുകൊണ്ട് അദ്ദേഹം കൂടുതല്‍ അസ്വസ്ഥനാണ്. റിപ്പോര്‍ട്ടില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, എന്നാല്‍ ഞാന്‍ അത് നിരസിച്ചു’ ജ്യോതി ശര്‍മ്മ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം എസ്.എച്ച്.ഒ തള്ളിക്കളഞ്ഞു. രോഹിത്തിന്റെ അച്ഛന്‍, സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍, ജ്യോതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍