UPDATES

വൈറല്‍

‘നെയ് ടൈപ്പ്’: നെയ്മറുടെ കള്ള ഉരുളലിന്റെ ചിത്രങ്ങള്‍ ടൈപ്പിംഗ് ഫോണ്ടുകളാക്കി ബ്രസീലിയന്‍ ഡിസൈനര്‍

മൈതാനത്ത് വീണുരുളുന്ന നെയ്മറുടെ കൃത്രിമഭാവത്തിലുള്ള ചലനങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് ജേക്കബ് പറയുന്നു.

റഷ്യന്‍ ലോകകപ്പ് തുടങ്ങിയ ശേഷം ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന താരം ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറായിരിക്കും. ഫൗള്‍ ചെയ്യപ്പെടുമ്പോള്‍ താരം മൈതാനത്ത് വീണ് കിടന്നുരുളുന്നതാണ് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നത്. നെയ്മറുടെ ഉരുളല്‍ കെ എഫ് സി-യുടെ പരസ്യത്തിന്‌പോലും കാരണമായി.

ക്വാര്‍ട്ടറില്‍ ബെല്‍ജിത്തോട് പരാജയപ്പെട്ട് പുറത്താകുന്നത് വരെ നെയ്മര്‍ തന്റെ ഉരുണ്ടഭിനയം തുടര്‍ന്നു. ഈ അഭിനയ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ഇപ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ വിവിധ തരത്തിലുള്ള രൂപങ്ങളും പുറത്തുവന്നിരിക്കുകയാണ്. എ മുതല്‍ ഇസഡ് വരെ നെയ്മറുടെ ഭാവങ്ങള്‍ ക്രമീകരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. നെയ്മറിന്റെ നാടകീയമായ വീഴ്ചകളെ അടിസ്ഥാനമാക്കി ‘നെയ് ടൈപ്പ്’ എന്ന പേരില്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലുള്ള ‘ഫോണ്ട്’ അവതരിപ്പിച്ചിരിക്കുകയാണ് ബ്രസീലിയന്‍ ഡിസൈനറായ ലുസിയാനോ ജേക്കബ്.

മറ്റുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ നെയ്മറിനെ പരിഹസിക്കുന്ന തിരക്കിലായിരുന്നപ്പോള്‍, ആ വീഴ്ചകളിലും എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന സന്ദേശമായിരുന്നു ജേക്കബ് ശ്രദ്ധിച്ചത്. നെയ്മറിന്റെ കൃത്രിമഭാവങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും തമ്മിലുള്ള സാദൃശ്യം അദ്ദേഹം ശ്രദ്ധിച്ചു. അങ്ങിനെയാണ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു ഫോണ്ട് പിറവിയെടുക്കുന്നത്. മൈതാനത്ത് വീണുരുളുന്ന നെയ്മറുടെ കൃത്രിമഭാവത്തിലുള്ള ചലനങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് ജേക്കബ് പറയുന്നു. നെയ്മറിന്റെ ഉരുളല്‍ ചിത്രങ്ങളെല്ലാം ഇന്റര്‍നെറ്റില്‍നിന്നും സംഘടിപ്പിച്ചു. എങ്കിലും ചില അക്ഷരങ്ങളുടെ സാമ്യത സൃഷ്ടിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ലുസിയാനോ ജേക്കബ് ഈ ഫോണ്ട് പങ്കുവച്ചത്.

ലുസിയാനോയുടെ ഈ നെയ്മര്‍ ഫോണ്ടുകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍