UPDATES

വൈറല്‍

യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തുലാമാസ പൂജയ്ക്ക് ശേഷം ഇന്നലെ രാത്രി നടയടക്കുന്നതിന് മുമ്പ് പ്രമോദ് കാരക്കാട് എന്ന യുവമോര്‍ച്ച നേതാവ് ഇട്ട പോസ്റ്റാണ് പദ്മകുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത് – അയ്യപ്പ സ്വാമിയുടെ തുണ, എല്ലാം ഭംഗിയായി, ആരെതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല…അത് വിശ്വാസമാണ്.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ എ പദ്മകുമാര്‍. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയില്‍ സന്നിധാനത്തെത്താന്‍ ശ്രമിച്ച 50 വയസില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെയെത്താനായില്ല. തുലാമാസ പൂജയ്ക്ക് ശേഷം ഇന്നലെ രാത്രി നടയടക്കുന്നതിന് മുമ്പ് പ്രമോദ് കാരക്കാട് എന്ന യുവമോര്‍ച്ച നേതാവ് ഇട്ട പോസ്റ്റാണ് പദ്മകുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത് – അയ്യപ്പ സ്വാമിയുടെ തുണ, എല്ലാം ഭംഗിയായി, ആരെതിര്‍ത്താലും ആചാരങ്ങള്‍ തെറ്റില്ല…അത് വിശ്വാസമാണ്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പദ്മകുമാര്‍ യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത് സിപിഎം, ഇടതുപക്ഷ അനുഭാവികള്‍ക്കിടയില്‍ വലിയ പ്രതിഷേധവും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്. 1991 മുതല്‍ 96 വരെ കോന്നിയില്‍ നിന്നുള്ള സിപിഎം എംഎല്‍എ ആയിരുന്നു പദ്മകുമാര്‍. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക സംഘം മുന്‍ ജില്ല ജോയിന്റ് സെക്രട്ടറിയായിരുന്നു. പാര്‍്ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ നിലപാടാണ് ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്നതിനെ പറ്റി ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു എന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പദ്മകുമാര്‍ ആദ്യം പറഞ്ഞത്. ദേവസ്വം ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്്താവന. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ കാര്യം പദ്മകുമാര്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. പിന്നീടുള്ള യോഗത്തില്‍ അദ്ദേഹം പദ്മകുമാറിനെ രൂക്ഷമായി വിമര്‍ശിക്കകയും തുടര്‍ന്ന് സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്ന് പദ്മകുമാര്‍ പറയുകയും ചെയ്തു.

എന്നാല്‍ സ്ത്രീപ്രവേശനത്തിനെതിരെ ശബരിമല ക്ഷേത്രത്തിലും നിലയ്ക്കലിലും പമ്പയിലും ശക്തമായ പ്രതിഷേധമുയരുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രദേശത്ത് അക്രമമഴിച്ചു വിടുകയും ചെയ്തു. പൊലീസ് സുരക്ഷയുണ്ടായിട്ടും 50 വയസില്‍ താഴെയുള്ള ഒരു സ്ത്രീക്ക് പോലും മല കയറാനായില്ല. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമൊപ്പമാണ് ബോര്‍ഡ് എന്നാണ് പദ്മകുമാര്‍ പിന്നീട് പറഞ്ഞത്. നിലവിലെ സ്ഥിതിഗതികള്‍ വച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. 50 വയസില്‍ താഴെ പ്രായമുള്ള വിശ്വാസികളായ ഒരു സ്ത്രീ പോലും സുപ്രീം കോടതി വിധിയുടെ പേരില്‍ മല കയറില്ലെന്നും തന്റെ വീട്ടില്‍ നിന്ന് ഈ പ്രായത്തിലുള്ള പെണ്‍കട്ടികളോ സ്ത്രീകളോ മല ചവുട്ടില്ലെന്നും പദ്മകുമാര്‍ നേരത്തെ പ്രതികരിച്ചതും വിവാദമായിരുന്നു.

‘ഭഗവാന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ..’ പമ്പ മുതല്‍ സന്നിധാനം വരെ ശയനപ്രദക്ഷിണം നടത്തി ഭക്തന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍