UPDATES

വൈറല്‍

ഡയാന ഹെയ്ഡന് ലോകസുന്ദരിയാകാന്‍ യോഗ്യതയില്ല; ലക്ഷ്മിയുടേയും സരസ്വതിയുടേയും ലുക്കില്ലെന്ന് ത്രിപുര മുഖ്യന്‍

ഐശ്വര്യ റായിയെ ഇന്ത്യന്‍ സുന്ദരിയായി കാണാം. പക്ഷെ ഡയാനയെ അങ്ങനെ കാണാനാവില്ല. ഇന്ത്യന്‍ സുന്ദരികള്‍ എന്ന് പറയുമ്പോള്‍ അവര്‍ ലക്ഷ്മീ ദേവിയേയും സരസ്വതി ദേവിയേയും പോലെ ആയിരിക്കണം.

1997ലെ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ഡയാന ഹെയ്ഡന് ലോക സുന്ദരി പട്ടം നേടാനുള്ള യോഗ്യതയില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. പ്രജ്‌ന ഭവനില്‍ കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഒരു ഡിസൈന്‍ വര്‍ക്ക് ഷോപ്പിലാണ് ത്രിപുര മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും ഇന്ത്യന്‍ സംസ്‌കാരത്തേയും ഇടിച്ചുതാഴ്ത്താനുള്ള അന്താരാഷ്ട്ര ലോബിയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ഡയാന ഹെയ്ഡന്റെ തിരഞ്ഞെടുപ്പ്. ഇത്തരത്തില്‍ വിവിധ അജണ്ടകളുടെ അടിസ്ഥാനത്തില്‍ നേരത്തെ തീരുമാനിക്കപ്പെട്ടതാണ് ഓരോ ലോക സുന്ദരി തിരഞ്ഞെടുപ്പും. ഡയാന എങ്ങനെയാണ് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതായി കാണാനാവുക – ബിപ്ലബ് ചോദിച്ചു.

ഐശ്വര്യ റായിയെ ഇന്ത്യന്‍ സുന്ദരിയായി കാണാം. പക്ഷെ ഡയാനയെ അങ്ങനെ കാണാനാവില്ല. ഇന്ത്യന്‍ സുന്ദരികള്‍ എന്ന് പറയുമ്പോള്‍ അവര്‍ ലക്ഷ്മീ ദേവിയേയും സരസ്വതി ദേവിയേയും പോലെ ആയിരിക്കണം. ഇവരുടെ പ്രത്യേകതകള്‍ ഡയാന ഹെയ്ഡനില്ല. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിറ്റഴിക്കുന്നതിനായി ഇന്ത്യന്‍ സുന്ദരികളെ അന്താരാഷ്ട്ര കമ്പോളം ഉപയോഗപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രാദേശിക ഉല്‍പ്പന്നങ്ങളില്‍ താല്‍പര്യമില്ലെന്നും ബ്യൂട്ടി പാര്‍ലറുകളില്‍ പോകാനും കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാനുമാണ് താല്‍പര്യമെന്നും ബിപ്ലബ് ദേബ് അഭിപ്രായപ്പെട്ടു.

സിവില്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം; മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ ചേരണ്ട: ത്രിപുര മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍