UPDATES

സിനിമാ വാര്‍ത്തകള്‍

ഓൺലൈൻ നിരൂപകർക്കെതിരെ പരോളിന്റെ സംവിധായകൻ; വീഡിയോ വൈറൽ

എന്നാൽ സോഷ്യൽ മീഡിയ നിരൂപകരും, ട്രോളര്‍മാരും സംവിധായകന്റെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു

മലയാള സിനിമ അണിയറ പ്രവർത്തകരും ഓൺലൈൻ നിരൂപകരും തമ്മിലുള്ള ശീതയുദ്ധം തുടരുന്നു. റിവ്യൂ എന്ന പേരിൽ പുതിയ സിനിമകളെ വലിച്ചു കീറി നാശമാക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ സജീവമാണെന്ന അഭിപ്രായം നേരത്തെ സംവിധായകരായ രഞ്ജിത്ത്, ജോയ് മാത്യു തുടങ്ങിയവർ പങ്കു വെച്ചിരുന്നു. ഇപ്പോൾ നിരൂപകർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പരോളിന്റെ സംവിധായകൻ ശരത് സന്ദിത്ത് ആണ്. കൌമുദി ചാനലിലെ ടോക്ക് ഷോയിൽ ആണ് സോഷ്യൽ മീഡിയയിലെ ചില നിരൂപകർ സിനിമ എന്ന വ്യവസായത്തെ തകർക്കുന്നു എന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്.

പരസ്യചിത്ര സംവിധായകനായ ശരത് ആദ്യമായി സംവിധാനം ചെയ്ത പരോൾ, ബോക്സ് ഓഫീസിൽ ശരാശരി വിജയം മാത്രമാണ് കാഴ്ച വെച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയിൽ ഓൺലൈൻ നിരൂപകരെ കുറിച്ചുള്ള ചോദ്യങ്ങൾക്കു പൊട്ടിത്തെറിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. “സിനിമ കാണാതെ വിമർശിക്കുന്ന പ്രവണത മലയാളത്തിൽ കൂടുതലാണ്, അത് വേണോ എന്ന് നിരൂപകർ ചിന്തിക്കണം, ഇത്തരം നിരൂപണങ്ങൾക്കു ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ട്. ഒരു നല്ല സിനിമയെ തകർക്കാൻ ഇത് ധാരാളം ആണ്”. ശരത് പറഞ്ഞു.

എഡിറ്റിങ്ങിനെയും സംവിധായകനെയും വിമർശിക്കുന്നവർക്ക് അതാത് മേഖലയിൽ എന്ത് യോഗ്യതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് പടം മുടക്കുന്ന നിർമാതാവിന്റെ അവസ്ഥ കൂടി പരിഗണിക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സോഷ്യൽ മീഡിയ നിരൂപകരും, ട്രോളര്‍മാരും സംവിധായകന്റെ വാദങ്ങളെ പൂർണമായും തള്ളിക്കളഞ്ഞു. ഇതിലും വലിയ സംവിധായകരെയും, എഡിറ്ററേയും വിമര്‍ശിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നുമാണ് അവർ പറയുന്നത്.

എന്താടോ നന്നാവാത്തത്? രഞ്ജിത്തിനോട് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയ്ക്ക് പെരുത്ത് ഇഷ്ടപ്പെട്ടു രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയെ; അനു സിത്താര/ അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍