UPDATES

വൈറല്‍

മോദിയെ സ്വാഗതം ചെയ്തുള്ള ഡച്ച് പ്രധാനമന്ത്രിയുടെ ഹിന്ദി ട്വീറ്റ് പിഴച്ചു!

ഇന്നലെ വൈകിട്ട് മൂന്നേകാലിനാണ് റൂട്ട്, മോദിയെ സ്വാഗതം ചെയ്ത് ട്വിറ്റര്‍ അയ്ച്ചത്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുള്ള നെതര്‍ലന്‍ഡ് (ഡച്ച്) പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിന്റെ ഹിന്ദി ട്വീറ്റ് പിഴച്ചതാണ് ട്വിറ്ററിലെ ഇപ്പോള്‍ വൈറല്‍. ഇന്നലെ വൈകിട്ട് മൂന്നേകാലിനാണ് റൂട്ട്, മോദിയെ സ്വാഗതം ചെയ്ത് ട്വിറ്റര്‍ അയ്ച്ചത്. ‘നിങ്ങള്‍ക്ക് (മോദി) നെതര്‍ലന്‍ഡിലേക്ക് സ്വാഗതം. ഇന്ത്യയുമായി 70 വര്‍ഷത്തെ മഹത്തായ ബന്ധമാണ് നെതര്‍ലന്‍ഡിനുള്ളത്’ എന്ന അര്‍ത്ഥം വരുന്ന ഹിന്ദി ട്വീറ്റാണ് റൂട്ട് അയ്ച്ചത്.

ഈ ട്വീറ്റ് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് എത്തിയപ്പോള്‍ കീ ബോര്‍ഡിന്റെ കുഴപ്പം കൊണ്ടോ മറ്റോ ആ സന്ദേശത്തിനിടയിക്ക് സ്‌പെയ്‌സില്ലാതെ വായിക്കാന്‍ കഴിയാത്ത തരത്തിലേക്ക് മാറി പോയി. ഇതേ തുടര്‍ന്ന് ഈ ട്വീറ്റ് വെച്ച് രസകരമായ കമന്റുകളുമായി ആളുകള്‍ എത്തുകയും ചെയ്തു. തെറ്റിയ ട്വീറ്റിന് പകരം രാത്രിയില്‍ എട്ട് മണിക്ക് റൂട്ട് ശരിയായ മറ്റൊരു ട്വീറ്റ് ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍