UPDATES

വൈറല്‍

ഗോളടിച്ചപ്പോഴല്ല, ഇപ്പോഴാണ് നിന്നെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നത്; ഗ്യാലറിയില്‍ ദുരിതാശ്വാസ പിരിവെടുത്ത് ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങള്‍

ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദ് സികെ യും മിർഷാദും ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിലെ ഗാലറിയിൽ പോയി പിരിവെടുത്തു.

ഗോളടിച്ചപ്പോഴല്ല, ഇപ്പോഴാണ് നിന്നെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നത്. കൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്നത്തെ മത്സരത്തിന് ശേഷം കണ്ട കാഴ്ച. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങളായ ജോബി ജസ്റ്റിനും ഉബൈദ് സികെ യും മിർഷാദും ആര്യൻ ക്ലബിനെതിരായ മൂന്ന് ഗോൾ ജയത്തിനു ശേഷം ആഘോഷിക്കുകയായിരുന്നില്ല.
ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിലെ ഗാലറിയിൽ പോയി പിരിവെടുത്തു.

നമ്മൾ ചിലരെങ്കിലും പുച്ഛത്തോടെ ബംഗാളി എന്ന് വിളിക്കുന്ന കൊൽക്കത്തക്കാർ തന്നെയാണ് പ്രളയത്തിൽ മുങ്ങിയ നമ്മുടെ നാടിനു പിരിവ് നൽകുന്നത്. അതും ഒരു ഫുട്ബോൾ മത്സരത്തിനിടെ. സ്വന്തം നാട് ഇവിടെ കരയുമ്പോൾ, ജോബിയും മിർഷാദും ഉബൈദുമൊക്കെ ഇങ്ങനെ കണ്ണീരൊപ്പുന്നുണ്ട്.

ഒരു ഈസ്റ്റ് ബംഗാൾ ഫാൻ ആയതിൽ അഭിമാനം,
നിങ്ങളുടെ ചങ്ങാതി ആവാൻ കഴിഞ്ഞതിൽ അതിനേക്കാളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍