കാമ്പസും യുവാക്കളും ആണ് ഈ പാട്ട് ഏറ്റെടുത്തിരിക്കുന്നത്
ലാല്‍ ജോസ്-മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന പാട്ടിന്റെ പല വേര്‍ഷനുകളാണ് ഈ ഓണകാലത്ത് ഇറങ്ങിയിരിക്കുന്നത്. ഈ വേര്‍ഷനുകളെല്ലാം ഒര്ജിനലിനേക്കാളും വൈറലുമാണ്. യുവാക്കളാണ് ഈ പാട്ടിനെ ഏറ്റെടുത്തിരിക്കുന്നത്.: സിനിമ വേണ്ടത്ര അഭിപ്രായം സൃഷ്ടിച്ചിട്ടില്ലെങ്കിലും ഈ കാമ്പസ് പാട്ട് നല്ല ഓളമാണ്സൃഷ്ടിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ് പാടിയിരിക്കുന്നത്. ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’-ന്റെ വൈറല്‍ വേര്‍ഷനുകള്‍ കാണാം: