UPDATES

വൈറല്‍

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ടോം മൂഡിക്ക് സംഘപരിവാറിന്റെ തെറിയഭിഷേകം; സഖാക്കളാണെന്ന് പ്രചരണവും

തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനാണ് സിപിഎംകാരുടെ പേരില്‍ മൂഡിയെ അധിക്ഷേപിച്ച് സംഘികള്‍ കമന്റിട്ടത്

വ്യാജവാര്‍ത്തകളും വ്യാജ ചിത്രങ്ങളും തയ്യാറാക്കിയുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ കുപ്രചരണം തുടരുന്നു. ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് ആരുടേതാണെന്ന് അറിയാത്തവരാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാരെന്നും അതിനാല്‍ അവര്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളി തുടരുകയാണെന്നുമാണ് സംഘപരിവാറിന്റെ പുതിയ നുണ പ്രചരണം.

സൈബര്‍ രംഗത്ത് സജീവമായ സിപിഎമ്മുകാരാണ് ഇങ്ങനെ ചെയ്യുന്നതെന്നും സംഘപരിവാറിന്റെ സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരണം അഴിച്ചുവിടുന്നുണ്ട്. മോദിക്ക് നല്ല മാര്‍ക്ക് നല്‍കിയത് ക്രിക്കറ്റ് താരം ടോം മൂഡിയാണെന്ന് ഇവര്‍ ധരിച്ചുവച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം പ്രവര്‍ത്തകര്‍ ടോം മൂഡിയെ ചീത്തവിളിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയും അവരുടെ വെബ്‌സൈറ്റില്‍ വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സംഘപരിവാറുകാര്‍ തന്നെയാണ് ഇത്തരം പ്രചരണം നടത്തിയതെന്ന് പിന്നീട് തെളിയുകയും ചെയ്തു. സിപിഎം അനുഭാവം പ്രകടിപ്പിക്കുന്നവര്‍ എന്ന് തോന്നിക്കും വിധത്തിലുള്ള വ്യാജ ഗ്രൂപ്പുകളിലൂടെ ബിജെപിയെ തന്നെ പലപ്പോഴായി പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും കണ്ടെത്തിയതോടെയാണ് നടന്നത് സംഘപരിവാറിന്റെ തന്നെ ഗൂഢാലോചനയാണെന്ന് വ്യക്തമായത്.

 

റേറ്റിംഗില്‍ മോദിക്ക് നല്ല മാര്‍ക്ക് നല്‍കിയ മൂഡിയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രചരണം. മൂഡി മോദിയില്‍ നിന്നും കമ്മിഷന്‍ വാങ്ങിയിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വ്യാജ പ്രൊഫൈലുകളിലൂടെ മൂഡിയെ തെറി വിളിക്കാന്‍ മുസ്ലിം പേരുകളും ഉപയോഗിക്കപ്പെട്ടു. സംഘപരിവാറിന്റെ ഐടി സെല്ലാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനാണ് സിപിഎംകാരുടെ പേരില്‍ മൂഡിയെ അധിക്ഷേപിച്ച് സംഘികള്‍ കമന്റിട്ടത്. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ അടക്കമുള്ള ഈ കമന്റുകള്‍ തങ്ങളുടെ ട്വിറ്റര്‍ പേജ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഹര്‍ദികിന് നെഹ്റുവിന്റെ ഡിഎന്‍എ; സഹോദരിയെയും മരുമകളെയും ആശ്ലേഷിക്കുന്ന നെഹ്റുവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബി ജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍