UPDATES

വൈറല്‍

ട്രോളല്ല, പൊലീസിന്റെ മുന്നറിയിപ്പാണ്; ഇരുമുടിക്കെട്ടിനു പകരം കരിങ്കല്ലും കുറുവടികളുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി

നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക.

നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാമെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പൊലീസ് ആഹ്വാനം ചെയ്യുന്നു.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വായിക്കാം;

നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക.

വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മറ്റൊരു എഫ് ബി പോസ്റ്റിലും പൊലീസ് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍