UPDATES

വായിച്ചോ‌

പഞ്ചാബില്‍ ഇന്‍കം ടാക്‌സ് റെയ്ഡില്‍ ഒരു വിമാനം കണ്ടെത്തി !

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വില്‍പ്പന കണക്കുകള്‍ കുറച്ചുകാണിച്ച് നികുതി വെട്ടിച്ചെന്ന സംശയത്തിലാണ് റെയ്ഡ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്മാരായ ഗ്രൂപ്പിന് വലിയ കള്ളപ്പണ നിക്ഷേപമുണ്ട്.

പഞ്ചാബിലെ ജലന്ധറില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഒരു ചെറു വിമാനം കണ്ടെത്തി. മൈക്രോലൈറ്റ് ഗ്ലൈഡര്‍ വിമാനമാണ് നിരവധി ആഡംബര വാഹനങ്ങള്‍ക്കൊപ്പം കണ്ടെത്തിയിരിക്കുന്നത്. ജലന്ധര്‍, ലുധിയാന, നകോദ്കര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആഡംബര്‍ വിവാഹ ബംഗ്ലാവുകളടെ ഉടമസ്ഥരായ സംസ്ഥാനത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇത്തരമൊരു ബാത്ത് കാസില്‍ – മാരേജ് പാലസില്‍ നിന്നാണ് ആഡംബര കാറുകളും ഗ്ലൈഡര്‍ വിമാനവും കണ്ടെത്തിയത്. ഈ ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ പവിതാര്‍ സിംഗ് ഉപ്പലിന്റെ പേര് പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട കള്ളപ്പണ നിക്ഷേപ പട്ടികയിലുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വില്‍പ്പന കണക്കുകള്‍ കുറച്ചുകാണിച്ച് നികുതി വെട്ടിച്ചെന്ന സംശയത്തിലാണ് റെയ്ഡ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്മാരായ ഗ്രൂപ്പിന് വലിയ കള്ളപ്പണ നിക്ഷേപമുണ്ട്. വിവാഹ പാലസ് ബുക്കിംഗുകളില്‍ വലിയ തോതില്‍ നികുതി വെട്ടിച്ചതായി പറയുന്നു. വിവാഹ ബുക്കിംഗുകളുമായി പണമിടപാടുകള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചുവരുകയാണ്. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/dEC23S

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍