UPDATES

വൈറല്‍

മുംബൈക്കു മേല്‍ ദൈവകോപം! കനത്ത മഴയുടെ കാരണം കണ്ടെത്തി ബിഗ് ബി

എല്ലാവരും വീടുകളില്‍ തന്നെ കഴിയണമെന്നും ഉപദേശം

മുംബൈയെ വെള്ളത്തിലാഴ്ത്തി കനത്ത മഴ തുടരുമ്പോള്‍ അതിന്റെ കാരണം ദൈവ കോപം ആണെന്ന വാദവുമായി അമിതാഭ് ബച്ചന്‍. കോപിഷ്ഠരായ ദൈവങ്ങള്‍ ഇടി മിന്നല്‍ മുഴക്കുകയാണെന്നും അവയിപ്പോള്‍ മുംബൈക്കുമേല്‍ ചൊരിയുകയാണെന്നും ബച്ചന്‍ പറയുന്നു. വീടിനുള്ളില്‍ തന്നെ കഴിഞ്ഞ് സ്വയം സുരക്ഷിതാരാകാനുള്ള ആഹ്വാനവും ജനങ്ങളോട് നല്‍കുന്നുണ്ട് അദ്ദേഹം. ഒരു വിഗ്രഹത്തിന്റെ കാല്‍പാദത്തില്‍ തലകുമ്പിട്ടുനില്‍ക്കുന്ന ചിത്രം സഹിതമാണ് അമിതാഭ് ബച്ചന്‍ മഴക്കെടുതിയുടെ കാരണങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

മുംബൈയില്‍ ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴ ഇന്നും തുടരുകയാണ്. ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ് മഴ. മുംബൈ വിമാനത്താവളം ഇന്നു രാവിലെ അടച്ചു. 56 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നിരവധി ട്രെയിനുകളും റദ്ദ് ചെയ്തിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍