UPDATES

വൈറല്‍

‘എനിക്കൊരു ജൂലിയറ്റിനെ കാട്ടിത്തരൂ’; ഡെയ്റ്റിംഗ് സൈറ്റിലെ ഈ കാമുകന്‍ തവളയുടെ ആവശ്യം കളിയല്ല

വംശനാശം തടയാന്‍ സെയ്വെന്‍കസ് തവളയ്ക്ക് ഡെയ്റ്റിംഗ് പ്രൊഫൈല്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍

സെയ്വെന്‍കസ് തവളയ്ക്ക് പ്രായം 10. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒരു ഇണയെ തേടി കാത്തിരിപ്പിലാണ് ഇവന്‍. ഈ ജല തവളയെ സഹായിക്കാന്‍ ശാസ്ത്രജ്ഞന്‍മാരും പരിസ്ഥിതി സംരക്ഷകരും കൂട്ടിനുണ്ട്. മാച്ച് എന്ന ഡെയ്റ്റിംഗ് വെബ്സൈറ്റില്‍ തവളച്ചാരുടെ പ്രൊഫൈല്‍ ഉണ്ടാക്കി കാത്തിരിക്കുകയാണ് ഇവര്‍. എന്തായാലും ഈ വരുന്ന പ്രണയദിനത്തോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാവുമോ എന്നാണ് ശാസ്ത്രലോകവും പ്രകൃതി സ്നേഹികളും ഉറ്റുനോക്കുന്നത്.

“ഞാന്‍ റോമിയോ. ഞാന്‍ സെയ്വെന്‍കസ് ജല തവള. എന്റെ സ്പീഷീസിലെ അവസാനത്തെ ആളാണ് ഞാന്‍. അതുകൊണ്ടുകൂടിയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എനിക്കു ചേരുന്ന ഇണയെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ..”എന്നു തുടങ്ങുന്ന വിവരണത്തോടെയാണ് ഡെയ്റ്റിംഗ് സൈറ്റില്‍ ഈ ഒറ്റയാന്‍ തവളയുടെ പ്രൊഫൈല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെയ്വെന്‍കസ് തവളകള്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്നതാണ് ശാസ്ത്രജ്ഞന്‍മാരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. ഇനിയും ഇണയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബൊളീവിയയിലെ ഈ റോമിയറ്റോടെ ആ വംശം കൂട്ടിയറ്റ് പോകും. കൊളംബിയ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരു ടാങ്കിലാണ് ഇപ്പോള്‍ തവള കഴിയുന്നത്.

പത്തു വര്‍ഷം മുന്‍പാണ് ഈ തവളയെ ജന്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. എന്നാല്‍ ഇതേ ജനുസില്‍ പെട്ട മറ്റൊരു തവളയെ കണ്ടെത്താന്‍ ഇതുവരെയായിട്ടും കഴിഞ്ഞിട്ടില്ല.

എന്തായാലും നവമാധ്യമങ്ങളിലും ഈ ഏകാന്തനായ കാമുകന്‍ തവള ശ്രദ്ധേയനായി കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍