UPDATES

വൈറല്‍

താമസക്കാരെ ഒഴിപ്പിച്ചതിന് പിറകെ തകര്‍ന്നു വീഴുന്ന രണ്ടു നിലവീട്; ബംഗാളില്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

ബംഗാളിലെ ബാങ്കുറ ജില്ലയിലെ ജന്‍ബേ ദിയയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

താമസക്കാരെ ഒഴിപ്പിച്ചതിനു പിന്നാലെ ഇരുനിലകെട്ടിടം തകര്‍ന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താമസക്കാരെയെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് നിമിഷങ്ങള്‍ക്കകമാണ് കരകവിഞ്ഞൊഴുകിയ കനാലിലേക്ക് വീട് വീണത്. ബംഗാളിലെ ബാങ്കുറ ജില്ലയിലെ ജന്‍ബേ ദിയയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കനത്ത മഴയേതുടര്‍ന്ന് വീടിനുണ്ടായ ബലക്ഷയവും സമീപത്തുള്ള കനാല്‍ നിറഞ്ഞുകവിഞ്ഞതുമാണ് അപകട കാരണമായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ ജീവഹാനി സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ മെയ് മാസത്തില്‍ നാദിയ ജില്ലയിലുണ്ടായ കൊടുങ്കാറ്റില്‍ 200 വീടുകള്‍ തകര്‍ന്നിരുന്നു. കനത്ത മഴയേതുടര്‍ന്ന് കഴിഞ്ഞ മാസം സെന്‍ട്രല്‍ കൊല്‍ക്കത്തയിലും ഒരു വീട് തകര്‍ന്നിരുന്നു. കൊല്‍ക്കത്തയിലടക്കം ബംഗാളിലെ മറ്റ് പലഭാഗങ്ങളും തകര്‍ന്ന് വീഴാറായ നിരവധി പഴയ കെട്ടിടങ്ങള്‍ ഉണ്ട്. അതില്‍ മിക്കവയും ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന നിലയിലുള്ളതാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍